അധികാരമൊഴിയും മുമ്പ് പുതിയ ബാറുകള്‍ക്ക് വഴിയൊരുക്കുന്നു; 47 ഫോര്‍ സ്റ്റാറുകള്‍ ഫൈവ് സ്റ്റാറുകളാകുന്നു; പുതിയ 13 പഞ്ചനക്ഷത്ര ഹോട്ടലുകളും

തിരുവനന്തപുരം: ഘട്ടംഘട്ടമായി മദ്യനിരോധനമെന്ന പ്രഖ്യാപനം കാറ്റില്‍ പറത്തി 60 പഞ്ചനക്ഷത്ര ബാറുകള്‍ക്ക് അനുമതി നല്‍കി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 47 ഫോര്‍ സ്റ്റാര്‍ ബാര്‍ ഹോട്ടലുകളാണ് ഫൈവ് സ്റ്റാറുകളാക്കി ഉയര്‍ത്തുന്നത്. കൂടാതെ പുതിയ 13 പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും അനുമതി നല്‍കാന്‍ നീക്കം നടക്കുന്നുണ്ട്. ഫൈവ് സ്റ്റാര്‍ പദവി സ്വന്തമാക്കിയ ആറ് ബാറുകള്‍ക്ക് സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

മദ്യനയം പ്രാബല്യത്തില്‍ വന്നതോടെ 22 ഫൈവ് സ്റ്റാര്‍ ബാറുകളാണ് കേരളത്തിലുണ്ടായിരുന്നത്. പിന്നീട് എട്ടു പഞ്ചനക്ഷത്ര ബാറുകള്‍ക്ക് കൂടി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പുതുതായി ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് നല്‍കിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള്‍ കൂടി വരുന്നതോടെ സംസ്ഥാനത്ത് 90 ബാറുകളുണ്ടാകും. ഇതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. 47 ബാറുകളുടെ പദവി ഉയര്‍ത്തി ഫൈവ് സ്റ്റാറാക്കി ലൈസന്‍സ് നല്‍കിയതിലൂടെ സര്‍ക്കാരിന്റെ സമ്പൂര്‍ണ മദ്യനിരോധനമെന്ന നയം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഇനി കൂടുതല്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News