താൻ വിടവാങ്ങിയാലും കമ്യൂണിസ്റ്റ് പാർട്ടിയും ആശയവും അടിത്തറയും നിലനിൽക്കുമെന്നു ഫിദൽ കാസ്‌ട്രോ; വികാരഭരിതമായി പാർട്ടി കോൺഗ്രസിൽ ഫിദലിന്റെ പ്രസംഗം

ഹവാന: താൻ വിടവാങ്ങിയാലും ക്യൂബയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയവും അടിത്തറയും നിലനിൽക്കുമെന്നു ഫിദൽ കാസ്‌ട്രോ. നാലു ദിവസം നീണ്ടുനിന്ന് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടി കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു ഫിദൽ. റൗൾ കാസ്‌ട്രോയെ വീണ്ടും ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

വയസ് തൊണ്ണൂറിലെത്തി. ഇതേവേദിയിൽ ഇനിയും വരാനാകുമോ എന്നറിയില്ല. കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള അടിയുറച്ച വിശ്വാസമാണ് തന്നെ ഇക്കാലമത്രയും മുന്നോട്ടു നയിച്ചത്. ഒന്നിച്ചു കൈകോർത്തു മുന്നേറാം. പറഞ്ഞുനിർത്തിയപ്പോഴേക്കും അഞ്ചു പതിറ്റാണ്ടിലേറെ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയെ നയിച്ച ഫിദലിന്റെ തൊണ്ടയിടറി.

പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ടാണ് ഫിദൽ പ്രസംഗം അവസാനിപ്പിച്ചത്. രണ്ടുവർഷത്തിനു ശേഷം റൗൾ കാസ്ട്രോ പ്രസിഡന്റ് സ്ഥാനം ഒഴിയും. ഇതോടെ കാസ്ട്രോ കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ ക്യൂബയുടെ ഭരണതലപ്പത്തെത്താനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here