യുവകവികൾക്കുള്ള ആശാൻ പ്രൈസ് ആര്യാഗോപിക്ക്

തിരുവനന്തപുരം: യുവ കവികൾക്കായി കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഏർപ്പെടുത്തിയ ആശാൻ പ്രൈസ് ആര്യാ ഗോപിക്ക്. അവസാനത്തെ മനുഷ്യൻ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. ആര്യയുടെ അറുപത്തഞ്ചു കവിതകളുടെ സമാഹാരമാണിത്. പതിനയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഏപ്രിൽ ഇരുപത്തിരണ്ടിന് കായിക്കരയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. പ്രശസ്ത കവി പി കെ ഗോപിയുടെ മകളും മാധ്യമപ്രവർത്തകൻ ജോബി ജോസഫിന്റെ ഭാര്യയുമാണ് ആര്യാഗോപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News