ദില്ലി: എട്ടുമാസം പ്രായമുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരന്റെ ഇരുകൈകളും പിതാവ് അരിഞ്ഞുവീഴ്ത്തി. ഏപ്രില്‍ 2014ന് നടന്ന പീഡനക്കേസില്‍ പഞ്ചാബിലെ ഭഠിണ്ഡ ജില്ലാ കോടതിയില്‍ വാദം നടന്നതിനു പിന്നാലെയാണ് സംഭവം. 2014 ഏപ്രിലാണ് പതിനേഴുകാരനായ പ്രതി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചത്.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പര്‍മിന്ദര്‍ സിംഗിനെ, കുട്ടിയുടെ പിതാവായ പമ്മ സിങ് ആക്രമിക്കുകയായിരുന്നു. ഇരുവരും ഒരേ ഗ്രാമവാസികളാണ്. ചൊവ്വാഴ്ച കേസിന്റെ വാദത്തിന് ശേഷം, ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് പര്‍മിന്ദറിനെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വിജനമായ സ്ഥലത്ത് എത്തിയശേഷം ഇയാളെ മര്‍ദിക്കുകയും മരത്തില്‍ കെട്ടിയിട്ട് ഇരുകൈകളും വെട്ടിമാറ്റുകയും ചെയ്യുകയായിരുന്നു.
പിന്നീട് ഗ്രാമവാസികള്‍ എത്തിച്ചേര്‍ന്നാണ് പര്‍മിന്ദറിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ വെട്ടിമാറ്റിയ ഭാഗങ്ങള്‍ പൊലീസ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഒളിവില്‍ പോയ പമ്മ സിംഗിനെതിരെ കൊലപാതകശ്രമത്തിനുള്ള കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post