തൃശൂര്‍: മദ്യനിരോധനത്തിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ രണ്ടു കോടി ലിറ്റര്‍ മദ്യം അധികം വിറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് മദ്യ ഉപയോഗം കൂടുകയാണ് ചെയ്തത്. കേരളത്തില്‍ ബാര്‍ എവിടെയും പൂട്ടിയിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യവര്‍ജ്ജനത്തന് സാക്ഷരാത പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ബോധവല്‍ക്കരണ പ്രസ്ഥാനം ആരംഭിക്കുമെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം അല്ല. ഘട്ടം ഘട്ടമായുള്ള ഫൈഫ്സ്റ്റാര്‍ വ്യാപനമാണ്. കേരളത്തില്‍ ഫോര്‍സ്റ്റാറായി പ്രവര്‍ത്തിക്കുന്ന നൂറിലധികം ബാറുകള്‍ക്ക് ഉടന്‍ ഫൈഫ്സ്റ്റായി മാറും തുടര്‍ന്ന് അവര്‍ക്ക് ബാര്‍ ലൈസന്‍സ് ലഭിക്കും. ഫൈഫ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്നാണ് ബാറുകള്‍ അനുമതിച്ച പ്രശ്‌നത്തില്‍ കോണ്‍ഗ്രസുകാര്‍ പറയുന്നത്. പുതിയ ഫൈഫ്സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങാന്‍ ബാര്‍ ഹോട്ടലുകള്‍ നിര്‍ബന്ധമില്ലെന്നാണ് ചട്ടം. അങ്ങനെയെങ്കില്‍ എന്തിനാണ് പുതിയ 8 ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് കോടിയേരി ചോദിച്ചു. ഇന്ന് രൊക്കം നാളെ കടം എന്നതാണ് യുഡിഎഫിന്റെ മദ്യനയമെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അനുവദിച്ച് നല്‍കിയ ഭൂമി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും കോടിയേരി ആവശ്യപെട്ടു. എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമികള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നൂറിലധികം സീറ്റുകളില്‍ വിജയിക്കുമെന്നും കോടിയേരി പറഞ്ഞു. മൂന്ന് ലക്ഷം ആളുകള്‍ക്ക് കേരളത്തില്‍ തലചായ്ക്കാന്‍ ഭൂമിയില്ലാതെ നരകിക്കുകയാണ്. അപ്പോഴും കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് യുഡിഎഫ് ഗവണ്‍മെന്റ് സര്‍ക്കാര്‍ ഭുമി തീറെഴുതി നല്‍കുകയാണെന്നും കോടിയേരി പറഞ്ഞു. അരുവിക്കരയില്‍ വീണ ചക്ക എല്ലായിടത്തും വീഴുമെന്ന് യുഡിഎഫ് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here