താനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകർക്കു പരാജയഭീതി; വി അബ്ദുറഹിമാനെതിരായ ആക്രമണത്തിന് കാരണം മറ്റൊന്നല്ല; ലീഗ് നേതൃത്വം ആശങ്കയിൽ; കോൺഗ്രസിനും നാണക്കേട്

മലപ്പുറം: കോൺഗ്രസ് വിട്ട് ഇടതു സഹയാത്രികനായ വി അബ്ദുറഹിമാൻ യുഡിഎഫ് കേന്ദ്രങ്ങളെ വിറപ്പിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ച അബ്ദുറഹിമാന്റെ സ്വീകാര്യത താനൂരിൽ ലീഗ് സ്ഥാനാർഥി അബ്ദുറഹിമാൻ രണ്ടത്താണിയുടെ തോൽവിക്കു കാരണമാകുമെന്ന ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തലാണ് ഇന്നലെ സ്ഥാനാർഥിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.

നേരത്തേ, കെപിസിസി നിർവാഹക സമിതിയംഗമായിരുന്ന വി അബ്ദുറഹിമാൻ പിന്നീട് ഇടതുപാളയത്തിലെത്തുകയായിരുന്നു. മലപ്പുറം ജില്ലയിലാകെ വിപുലമായ ബന്ധങ്ങളും ജനസ്വാധീനവുമുള്ള അബ്ദുറഹിമാൻ യുഡിഎഫ് കോട്ടകൾ ഇളക്കിമറിക്കാൻ കഴിവുള്ള നേതാവാണ്. സി എച്ച് മുഹമ്മദ് കോയ, സീതി സാഹിബ് എന്നിവർ പ്രതിനിധീകരിച്ച മണ്ഡലമാണ് താനൂർ. ഇവിടെ ലീഗ് സ്ഥാനാർഥി തോൽക്കുന്നത് പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. നിലവിലെ സാഹചര്യങ്ങൾ ലീഗിന് പ്രതികൂലമാണ്. വൻ ഭൂരിപക്ഷത്തിൽ അബ്ദുറഹിമാൻ മണ്ഡലത്തിൽ ചെങ്കൊടി കുത്തുമെന്നുതന്നെയാണ് ലീഗ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

അബ്ദുറഹിമാനെ ജയിപ്പിക്കുമെന്നുറച്ചുതന്നെയാണ് താനൂരിലെ ജനങ്ങളുമെന്നുറപ്പിക്കുന്നതാണ് പ്രചാരണപരിപാടികളിലെ പങ്കാളിത്തം. സൈബർ ലോകത്തും അബ്ദുറഹിമാനെതിരേ പ്രചാരണം ശക്തമാണ്. ഇല്ലാത്തകാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്ന രീതിയാണ് ലീഗ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം. ജനപ്രതിനിധികളടക്കം ലീഗ് നേതാക്കളാണ് അബ്ദുറഹിമാനെ ആക്രമിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നത്. ഇതുതന്നെ അക്രമം ആസൂത്രിതമായിരുന്നെന്നതിന്റെ തെളിവാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News