ഇതുവരെ കാണാത്ത കിടിലന്‍ ലുക്കില്‍ മമ്മൂട്ടി; വൈറ്റ് ട്രെയിലര്‍ കാണാം

WHITE

ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഹുമ ഖുറേഷി ആണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. റോഷ്ണി മേനോന്‍ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ വേഷത്തിലാണ് നായിക ഹുമ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍. കെപിഎസി ലളിത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സംവിധായകനൊപ്പം നന്ദിനി വല്‍സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍ എന്നിവയുടെ സംഭാഷണ രചയിതാവായി ബിപിന്‍ ചന്ദ്രനാണ് സംഭാഷണ രചന. രാഹുല്‍ രാജ് ആണ് സംഗീത സംവിധായകന്‍. മീരാ നന്ദനും പ്രധാന റോളിലുണ്ട്. ഇറോസ് ഇന്റര്‍നാഷനലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലണ്ടന്‍, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News