യുഡിഎഫിന്റേത് വ്യാജമദ്യനയദുരന്തമെന്ന് വിഎസ്; ഇതെല്ലാം മുഖ്യമന്ത്രിക്കും കെ ബാബുവിനും സുധീരനും നല്ലവണ്ണം അറിയാം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും യുഡിഎഫിനും രണ്ട് മദ്യനയങ്ങളാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഫേസ്ബുക്കിലൂടെയാണ് വിഎസിന്റെ പ്രതികരണം.

‘UDF മദ്യനയം ഒര്‍ജിനലും വ്യാജനും

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും UDFനും രണ്ട് മദ്യ നയങ്ങളാണുള്ളത്. ഒന്ന് ഒര്‍ജിനല്‍ മദ്യനയം. രണ്ട് വ്യാജ മദ്യനയം. ഇത് ഏത് ഏപ്പോഴാണ് പുറത്ത് വരുന്നത് എന്ന് ആര്‍ക്കും പ്രവചിക്കാന്‍ ആകില്ല. തരാതരം പോലെയാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഒര്‍ജിനലും വ്യാജനും ഒഴുക്കുന്നത്.
എന്താണ് UDF സര്‍ക്കാരിന്റെ ഒര്‍ജിനല്‍ മദ്യനയം? പത്ത് വര്‍ഷം കൊണ്ട് മദ്യ നിരോധനം ഏര്‍പ്പെടുത്തമെന്നാണ് ആ നയം പറയുന്നത്. എന്നാല്‍ ഈ ഒറിജിനല്‍ നടപ്പിലാക്കുമ്പോള്‍ അത് വ്യാജമായി മാറും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫൈവ് സ്റ്റാര്‍ ലേബലുള്ള പുതിയ ബാറുകള്‍ തുറക്കാന്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ തുറന്നിരിക്കുന്ന ബാറുകളെല്ലാം ഫൈവ് സ്റ്റാറാക്കി വന്നാല്‍ അനുമതി നല്‍കേണ്ടി വരും. നല്‍കിയില്ലെങ്കില്‍ സ്വാഭാവിക നീതി നടപ്പായില്ല എന്ന് പറഞ്ഞ് കോടതി നിര്‍ദ്ദേശം വഴി അവര്‍ക്ക് ലൈസന്‍സ് ലഭ്യമാകും. ഇതെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് മന്ത്രി ബാബുവിനും, VM സുധീരനും വരെ നല്ലവണ്ണം അറിയാം.

ബാര്‍കോഴ കേസിന് വഴിവച്ച സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ആകപ്പാടെ നോക്കിയാല്‍ UDF നയത്തെ ‘വ്യാജമദ്യനയദുരന്തം’ എന്ന് വിശേഷിപ്പിക്കേണ്ടി വരും. ‘ വിഎസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here