ഷാരൂഖിനെ 25കാരനാക്കിയ ട്രിക്ക് എന്ത്; ഫാന്‍ മേക്കിംഗ് വീഡിയോ കാണാം

Shah-Rukh-Khan
തിയേറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുന്ന ഷാരൂഖ് ചിത്രം ഫാനിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇരട്ട വേഷത്തില്‍ എത്തുന്ന കിംഗ് ഖാന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബോളിവുഡ് താരം ആര്യന്‍, ആര്യന്റെ ആരാധകന്‍ ഗൗരവ് എന്നീ കഥപാത്രങ്ങളെയാണ് ഷാരൂഖ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

ഗൗരവ് എന്ന കഥാപാത്രത്തിന് 25 വയസ് മാത്രമാണ് പ്രായം. ഈ കഥാപാത്രത്തിന് വേണ്ടി ദിവസങ്ങളോളം ഷാരൂഖ് ഖാന് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. പ്രത്യേക മേക്കപ്പിനൊപ്പം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും ചേര്‍ത്താണ് ഷാരൂഖ് 25കാരന്‍ കഥാപാത്രത്തെ പൂര്‍ത്തീകരിച്ചത്.

ഹോളിവുഡിലെ മുന്‍നിര മേക്കപ്പ്മാനും ഓസ്‌കര്‍ ജേതാവുമായ ഗ്രെഗ് ക്യാനനാണ് ഷാരൂഖിന്റെ വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കിയത്. ഇതിന്റെ പിന്നാമ്പുറകാഴ്ച്ചകള്‍ അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News