ഭാര്യയുടെ ജീവൻ രക്ഷിക്കാൻ പ്രവാസി മലയാളി സുമനസുകളുടെ സഹായം തേടുന്നു

അബുദാബി: ഗുരുതരരോഗം ബാധിച്ച ഭാര്യയുടെ ചികിത്സയ്ക്കായി പ്രവാസി മലയാളി സഹായം തേടുന്നു. അബുദാബിയിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ആറാലുമ്മൂട് ചെറിയക്കോണം ചാനൽക്കര സ്വദേശി അബൂബക്കർകുഞ്ഞാണ് ഭാര്യ സുബൈദയുടെ ചികിത്സയ്ക്കു പണം കിട്ടാതെ വിഷമിക്കുന്നത്.

ബേക്കറി ജോലിക്കാരനായ അബൂബക്കർ കുഞ്ഞിന്റെ ശമ്പളം ചെലവിനും ഭാര്യയുടെ ചികിത്സയ്ക്കും തികയുന്നിനല്ല. ആഴ്ചയിൽ മൂന്നു ഡയാലിസിസാണു ഗുരുതര വൃക്കരോഗം ബാധിച്ച സുബൈദയ്ക്കു നടത്തേണ്ടത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത നിലയിലാണ് സുബൈദ. സുബൈദയുടെയും മകൾ ഫാത്തിമയുടെയും പേരിൽ നെയ്യാറ്റിൻകര ഇന്ത്യൻ ഓവർസീസ് ബാങ്കിലുള്ള 074001000004191 എന്ന അക്കൗണ്ട് നമ്പരിലേക്കാണ് പണമയക്കേണ്ടത്. ഫോൺ: 0559497260

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here