‘പുറത്ത് ഒരുപാട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്’ മണിരത്‌നം ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് സായ് പല്ലവിക്ക് പറയാന്നുള്ളത്

മണിരത്‌നം ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി നടി സായ് പല്ലവി രംഗത്ത്. ട്വിറ്ററിലൂടെയാണ് സായ് വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.

‘പുറത്ത് ഒരുപാട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിന് താന്‍ തന്നെ കൃത്യമായ വിവരം നല്‍കണമെന്ന് തോന്നി. ഹൃദയമുള്ള ഒരാള്‍ക്കും മണിരത്‌നം സാറിന്റെ ചിത്രം ഉപേക്ഷിക്കാന്‍ കഴിയില്ല. മണിരത്‌നത്തെ പോലുള്ള ഇതിസാഹ സംവിധായകന് അറിയാം ആ വേഷത്തിന് ആരാകും മികച്ചതെന്ന്. എനിക്ക് മികച്ചതെന്തെന്നും ഒരു നല്ല വ്യക്തിത്വത്തിന് അറിയാനാകും. തിരക്കഥയില്‍ വന്ന മാറ്റങ്ങള്‍ അദ്ദേഹം ക്ഷമയോടെ തന്നെ പറഞ്ഞുതന്നു. മണിരത്‌നം സാറിനെപ്പോലുള്ള ഒരാള്‍ക്ക് അതിന്റെ ആവശ്യം പോലുമില്ല. മണിരത്‌നം സാറിന്റെ കടുത്ത ആരാധികയെന്ന നിലയില്‍ ഈ ചിത്രത്തിന് വേണ്ടി എല്ലാവരെയുംപോലെ ഞാനും വലിയ പ്രതീക്ഷയിലാണ്.’- സായി പറയുന്നു.

സായ് പിന്‍മാറിയതോടെ ബോളിവുഡ് മോഡലും നടിയുമായ അദിതി റാവു ഹൈദരിയെയാണ് ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരിക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം രവിവര്‍മ്മനാണ്. ഓകെ കണ്‍മണിക്ക് ശേഷം മണിരത്‌നം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും. തമിഴ് തെലുങ്ക് പതിപ്പുകളിലായാണ് സിനിമ ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News