ഈ ചിത്രം കണ്ടാല്‍ ക്ലിക്ക് ചെയ്യരുത്; ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി ട്രോജന്‍; ചെയ്യേണ്ടത് ഇത്ര മാത്രം

ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി ട്രോജന്‍ വിഭാഗത്തില്‍പ്പെട്ട വൈറസ്. മെസേജ് ബോക്‌സുകള്‍ വഴി അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന വൈറസ് ലോകമെങ്ങുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

വൈറസിന്റെ പ്രവര്‍ത്തനം ഇങ്ങനെ: ഫേസ്ബുക്ക് സുഹൃത്തിന്റെ മെസേജായി എത്തുന്ന ഈ വൈറസ് നിങ്ങള്‍ തുറക്കുന്നതോടെ സ്വന്തം അക്കൗണ്ടിനെയും കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിനൊപ്പം സ്വന്തം ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം സന്ദേശമായി പോകുകയും ചെയ്യും. വീഡിയോ എന്ന ഫയല്‍ നെയിമിലുള്ള സന്ദേശമോ, നഗ്‌നയായ യുവതിയുടെ ചിത്രം പൂര്‍ണമായി ലോഡായിട്ടില്ലാത്തത് എന്ന് തോന്നിപ്പിക്കുന്ന പോസ്റ്റായോ ആണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ഇതു കാണുന്ന ഉപയോക്താക്കള്‍ സ്വാഭാവികമായും ചിത്രത്തില്‍ ക്ലിക്കു ചെയ്ത് തുറക്കാന്‍ ശ്രമിക്കും. അതോടെയാണ് വൈറസ് കമ്പ്യൂട്ടറിനെയും ഫോണിനെയും ബാധിക്കുക.

ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗ് ഔട്ട് ബട്ടണ്‍ വരെ ഹൈഡ് ചെയ്യാന്‍ ഈ വൈറസിന് സാധിക്കും. ഫേസ്ബുക്ക് അക്കൗണ്ടിനെയും അത് തുറക്കുന്ന കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിന് ശേഷിയുള്ള വൈറസാണ് ഇത്.

കൃത്യമായ ആന്റിവൈറസ് അപ്‌ഡേറ്റില്ലാത്ത കമ്പ്യൂട്ടറുകളിലാണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്. വൈറസ് ലിങ്കില്‍ ക്ലിക്ക് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ ബ്രൗസര്‍ ക്ലോസ് ചെയ്ത് ക്യാഷ് ക്ലിയര്‍ ചെയ്യുകയാണ് എത്രയും പെട്ടെന്ന് ചെയ്യേണ്ടത്. ഉടന്‍ തന്നെ ആന്റിവൈറസ് സ്‌കാന്‍ നല്‍കുകയും വേണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here