മാധ്യമങ്ങളില്‍ വന്ന വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ. വിവാഹ വാര്‍ത്തകള്‍ തെറ്റാണെന്നും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുമെന്ന് തോന്നുന്നയാളെ കണ്ടെത്തുമ്പോള്‍ താന്‍ തന്നെ ലോകത്തെ അറിയിക്കുമെന്നും തമന്ന പറഞ്ഞു.
തമന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും കുടുംബസുഹൃത്തുമായ ഒരാളെ വിവാഹം ചെയ്യുകയാണെന്നും അഭിനയരംഗത്തോട് വിടപറയുന്നുവെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി താരം തന്നെ നേരിട്ടെത്തിയത്.
ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ആളുകള്‍ പിന്നോട്ട് പോകണമെന്നും താരം ആവശ്യപ്പെട്ടു. പ്രഭുദേവയുമൊന്നിച്ചുള്ള ചിത്രത്തിന്റെ തിരക്കിലാണ് താന്നെന്നും മറ്റു ചില ചിത്രങ്ങള്‍ വേറെയുമുണ്ടെന്നും തമന്ന പറയുന്നു.
രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലാണ് തമന്ന ഇപ്പോള്‍. ബാഹുബലിയുടെ രണ്ടാംഭാഗം അടക്കം രണ്ട് വമ്പന്‍ പ്രൊജക്ടുകളാണ് ഇപ്പോള്‍ തമന്ന ചെയ്തു കൊണ്ടിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here