ദുബായില്‍ ബിസിനസുകാരിയായ യുവതി മുന്‍ കാമുകനെ തട്ടിക്കൊണ്ടു പോയി നഗ്നചിത്രങ്ങള്‍ പകര്‍ത്തി; പ്രതികാരം സ്വകാര്യചിത്രങ്ങള്‍ തിരികെ നല്‍കാത്തതിന്

ദുബായ്: ബിസിനസുകാരിയായ യുവതി മുന്‍ കാമുകനെ തട്ടിക്കൊണ്ടുപോയി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ ദുബായ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് വിചാരണ ആരംഭിച്ചു. സുഹൃത്തുക്കളായ രണ്ടു പുരുഷന്മാരുടെ സഹായത്തോടെയാണ് ശ്രീലങ്കന്‍ പൗരയായ യുവതി ഇക്കാര്യം ചെയ്തത്.

സിഐഡികളെന്ന് നടിച്ചാണ് ഇരയായ യുവാവിനെ യുവതിയുടെ സുഹൃത്തുക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോയത്. തുടര്‍ന്ന് അയാളെ അബു ഹൈലിലെ ഫഌറ്റിലെത്തിക്കുകയും വസ്ത്രം നിര്‍ബന്ധപൂര്‍വം അഴിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. യുവതിയാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും യുവാവ് യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ തിരികെ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്ന് യുവതി കോടതിയില്‍ മൊഴി നല്‍കി. തട്ടിക്കൊണ്ടുപോകല്‍, ശാരീരിക മര്‍ദ്ദനം, ലൈംഗിക പീഡനം, സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കും സുഹൃത്തുകള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News