പ്രവാസികളോട്; ഓണ്‍ലൈനില്‍ ലീല കാണേണ്ടത് എങ്ങനെയെന്ന് അറിയുമോ; മാമുക്കോയ പറഞ്ഞ് തരും

leela-movie
വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന രഞ്ജിത്ത് ചിത്രം ലീല തീയേറ്റര്‍ റിലീസിനൊപ്പം ഓണ്‍ലൈന്‍ റിലീസും നടത്തുകയാണ്. റിലീസ് ദിവസം തന്നെ ഇന്ത്യ ഒഴിച്ച് ലോകത്ത് എവിടെ ഇരുന്നും സിനിമ ഓണ്‍ലൈനില്‍ കാണാനാണ് അവസരമൊരുക്കിയിട്ടുള്ളത്. പ്രവാസികള്‍ കാത്തിരിക്കുന്ന ലീല ഓണ്‍ലൈനില്‍ എങ്ങനെ കാണാമെന്നും അതിന്റെ സാങ്കേതികവശങ്ങളും ലളിതമായി മാമുക്കോയ പറയുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വെബ് കാസ്റ്റിങ്, ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് www.reelax.in എന്ന സൈറ്റിലൂടെയാണ് ഈ സേവനം ലഭിക്കുന്നത്. ഇന്ത്യയില്‍ സിനിമ റിലീസാകുന്ന അതേ സമയം തന്നെ ഏകദേശം അഞ്ഞൂറ് രൂപ മുതലുളള നിരക്കില്‍ ലോകത്ത് എവിടിരുന്നും നിങ്ങള്‍ക്കിത് കാണാം. വിതരണക്കാരുടെ നിയന്ത്രണമുളളത് കൊണ്ട് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലാണ് സിനിമ ഓണ്‍ലൈനായി കാണാന്‍ കഴിയുക.

‘ഓരോ രാജ്യത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം ഉണ്ടാകും. സിനിമ പോസ് ചെയ്തും കാണാന്‍ കഴിയും. ഒരു തവണ സിനിമ തുറന്ന് കിട്ടിയാല്‍ 24 മണിക്കൂര്‍ വരെ ഇത് ഓണ്‍ലൈനിലുണ്ടാകും. വൈബ് സൈറ്റില്‍ നിന്ന് ലോഗ് ഔട്ടാകരുത് എന്നു മാത്രം. ഏപ്രില്‍ 15 മുതല്‍ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട് ‘ രഞ്ജിത്ത് പറയുന്നു.

ഉണ്ണി ആറിന്റെ ഏറെ പ്രശസ്തമായ ലീല എന്ന ചെറുകഥയാണ് സിനിമയ്ക്ക് ആധാരമാകുന്നത്. ബിജു മേനോനാണ് നായക വേഷത്തില്‍ എത്തുന്നത്. ലീലയായി പാര്‍വതി വേഷമിടുന്നു. വിജയ രാഘവന്‍, ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങളും ചിത്രത്തിലുണ്ട്. ബിജിബാലാണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News