ബിജെപി എംഎല്‍എ കാല്‍ തല്ലിയൊടിച്ച ശക്തിമാന്‍ കുതിര മരണത്തിന് കീഴടങ്ങി; മരണകാരണം കാലിലെ മുറിവിലുണ്ടായ അണുബാധ

ദില്ലി: ബിജെപി എംഎല്‍എ കാല് തല്ലിയൊടിച്ച കുതിര ശക്തിമാന്‍ മരണത്തിന് കീഴടങ്ങി. കാല്‍ തല്ലിയൊടിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ അണുബാധയെത്തുടര്‍ന്നാണ് അന്ത്യം. പരുക്കേറ്റതിനെ തുടര്‍ന്നുള്ള അവശതകളില്‍നിന്ന് മോചിതനാവാന്‍ ശക്തിമാന് കഴിഞ്ഞില്ല. മുറിച്ചുമാറ്റിയ കാലിന് പകരം കൃത്രിമക്കാല്‍ വച്ചിരുന്നെങ്കിലും മുറിവിലുണ്ടായ അണുബാധ ചെറുക്കാനാവാത്തതാണ് കാരണം.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള ബിജെപിയുടെ പ്രതിഷേധത്തിനിടെ മാര്‍ച്ച് 14നായിരുന്നു സംഭവം. ുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയാണ് ശക്തിമാന്‍. മുസൂറി എംഎല്‍എ ഗണേഷ് ജോഷിയും സംഘവുമാണ് ശക്തിമാന്റെ കാല്‍ തല്ലിയൊടിച്ചത്. പ്രക്ഷോഭത്തിനിടെ നീണ്ട ലാത്തിയുമായി കുതിരയ്ക്ക് നേരെ ഓടിയടുത്ത എംഎല്‍എയും സംഘവും കുതിരയെ മര്‍ദിക്കുകയായിരുന്നു.

കുതിരയുടെ കാലൊടിഞ്ഞത് വാര്‍ത്തയായതോടെ സംഭവത്തില്‍ ബിജെപികോണ്‍ഗ്രസ് വാക്‌പോരും ആരംഭിച്ചു. മിണ്ടാപ്രാണിയായ കുതിരയെ ലാത്തിവച്ച് അടിക്കുന്ന ബിജെപിക്കാരുടെ നിഘണ്ടുവില്‍ പോലും സഹിഷ്ണുത എന്ന് വാക്ക് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അന്ന് ആരോപിച്ചു.

ബിജെപി എംഎല്‍എ തല്ലിയൊടിച്ചതിന് പകരം കൃത്രിമക്കാല്‍ വച്ചുപിടിപ്പിച്ചു. യുഎസില്‍ നിന്നെത്തിച്ച കൃത്രിമ കാലിനോട് പതിമൂന്നു വയസ്സുകാരനായ കുതിരയുടെ ശരീരം പ്രതികരിച്ചില്ല. നാലു ക്വിന്റല്‍ തൂക്കമുള്ള കുതിരയ്ക്ക് ശരീരഭാരം താങ്ങാനാകാത്തത് അവസ്ഥ കൂടുതല്‍ ദുഷ്‌കരമാക്കി. ഡെറാഡൂണിലെ പൊലീസ് കേന്ദ്രത്തിലാണ് ശക്തിമാനെ പരിചരിച്ചത്. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് സമ്മാനമായാണ് മൂന്ന് വയസുകാരനായ ശക്തിമാനെ പൊലീസിനു ലഭിച്ചത്. അന്നുമുതല്‍ പൊലീസിന്റെ ഔപചാരിക പരേഡുകളില്‍ ശക്തിമാന്‍ ഭാഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News