അമിതവണ്ണം ഒഴിവാക്കണോ, മാര്‍ഗ്ഗമുണ്ട്; തടി കുറയ്ക്കാന്‍ ഇതാ വീട്ടുവളപ്പില്‍നിന്ന് ഒരു പ്രകൃതിദത്ത ജ്യൂസ്

അമിതവണ്ണം ഒരു പ്രശ്‌നമാണ്. ശരീരഭാരം കൂടുംതോറും ശാരീരികമായ അസ്വസ്ഥതകളും കൂടും. എന്നാല്‍ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ജ്യൂസുണ്ട്. അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ ഒരു ഉത്തമ മാര്‍ഗ്ഗമാണിത്. കറിവേപ്പില ജ്യൂസ് തടി കുറയ്ക്കാന്‍ നല്ലതാണ്.

നമ്മുടെ വീട്ടുവളപ്പില്‍ ധാരാളമുണ്ട് കറിവേപ്പില. നാടന്‍ മരുന്ന് കൂടിയാണ് കറിവേപ്പില. കറികള്‍ക്ക് രുചികൂട്ടാന്‍ മാത്രമല്ല കറിവേപ്പിലയുടെ ഉപയോഗം. ആരോഗ്യത്തിനും എല്ലാം കറിവേപ്പില ഉപയോഗിക്കാം. പലവിധത്തിലുള്ള അസുഖങ്ങള്‍ക്ക് കറിവേപ്പില മരുന്നാണ്. കറിവേപ്പിലയുടെ ഗതി വരുത്തരുത് എന്നാമ് ചൊല്ല്. എത്ര ആരോഗ്യം തരുമെന്ന് പറഞ്ഞാലും കറിവേപ്പില എടുത്തുകളയും.

എന്നാല്‍ ഇനി കറിവേപ്പില അങ്ങനെ എടുത്തുകളയണ്ട. അമിതവണ്ണത്തേയും കുടവയറിനേയും ചെറുക്കാന്‍ കറിവേപ്പില്ക്ക് കഴിയും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ കറിവേപ്പിലയുടെ യഥാര്‍ത്ഥ ഗുണം ലഭിക്കും.

ആന്റി ഓക്‌സിഡന്റ്‌സിന്റെ കലവറയാണ് കറിവേപ്പില. കറിവേപ്പില മിക്‌സിയിലിട്ട് പൊടിച്ച ശേഷം വെള്ളത്തില്‍ കലര്‍ത്തണം. ഇതിലേക്ക് അല്‍പം തേനും നാരങ്ങാനീരും മിക്‌സ് ചെയ്ത് എന്നും രാവിലെ കഴിക്കാം. ദിവസവും കഴിച്ചാല്‍ ശരീരഭാരവും കുടവയറും ഇല്ലാതാവും. കറിവേപ്പില ജ്യൂസ് കുടിക്കാനായില്ലെങ്കില്‍ പകരം സംവിധാനമുണ്ട്. എന്നും രാവിലെ പത്തോ പന്ത്രണ്ടോ കറിവേപ്പില ചവച്ചരച്ച് കഴിക്കണം. ഒരുമാസത്തിനുള്ളില്‍ തടി കുറഞ്ഞ് ശരീരം മെലിയും.

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ശക്തിയും കറിവേപ്പിലയ്ക്കുണ്ട്. ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ പുറത്തുപോകുന്നതിനും കറിവേപ്പില ജ്യൂസ് വഴി കഴിയും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കറിവേപ്പിലയ്ക്ക് ശക്തിയുണ്ട്. ശീരത്തിലെ അമിതവണ്ണം കുറയ്ക്കാന്‍ പറ്റിയ ഉത്തമ ഔഷധമാണ് കറിവേപ്പില എന്ന് ആയുര്‍വേദവും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News