ദില്ലി: കേന്ദ്രത്തില്‍ അധികാരം കൈയ്യടക്കിയതിന് പിന്നാലെ ബിജെപിയുടെ സാമ്പത്തിക ആസ്തി ഇരട്ടിയായി വര്‍ദ്ധിച്ചു. 2014 – 15 സാമ്പത്തിക വര്‍ഷം 970.43 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ച പ്രഖ്യാപിത വരുമാനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ബിജെപിയുടെ സാമ്പത്തിക വളര്‍ച്ച വ്യക്തമാക്കുന്നത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വിവരാവകാശ നിയമപ്രകാരം നേടിയ രേഖകളിലാണ് ബിജെപിയുടെ കുത്തനെയുള്ള സാമ്പത്തിക വളര്‍ച്ച വ്യക്തമായത്.
ബിജെപിയുടെ ഏറ്റവും വലിയ ആസ്തി വളര്‍ച്ചയാണ് 2014 – 15 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. ആകെ വരുമാനത്തിന്റെ മുക്കാല്‍ പങ്ക് മാത്രമാണ് ഓഡിറ്റിന് വിധേയമാക്കിയത് എന്നും ബിജെപി നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ട് മുന്‍വര്‍ഷം 296.62 കോടി രൂപയായിരുന്നു ബിജെപിയുടെ വരുമാനം. ഇതില്‍ 283.33 കോടി രൂപയുടെ വരുമാന സ്രോതസ് ബിജെപി വെളിപ്പെടുത്തിയിട്ടുമില്ല. രേഖകള്‍ ഇല്ലാതെയാണ് ഇത്രയും പണം എത്തിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. 20,000 രൂപയില്‍ താഴെയുള്ള സംഭാവനകള്‍ക്കാമ് രസീതില്ലാത്തത്. സംഭാവന രസീത്, ദുരിതാശ്വാസ നിധി, പൊതു സമ്മേളന വരുമാനം തുടങ്ങിയവയാണ് ബിജെപിയുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയ അംഗീകാരമുള്ള ആറ് രാഷ്ട്രീയ പാര്‍ട്ടികളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നല്‍കേണ്ടത്. ബിജെപി, കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, ബിഎസ്പി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവയാണ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപിയെ കൂടാതെ സിപിഐഎമ്മും സിപിഐയും അടക്കം മൂന്ന് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളാണ് കണക്ക് നല്‍കിയത്. കോണ്‍ഗ്രസ് അടക്കം രണ്ട് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നല്‍കിയിട്ടുമില്ല.
ഇതേ സാമ്പത്തിക വര്‍ഷം 45.04 കോടി രൂപയാണ് ബിഎസ്പിയുടെ അധിക വരുമാന വര്‍ദ്ധന. സിപിഐഎമ്മിന് 123.92 കോടി രൂപയാണ് ഇതേ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച വരുമാനം. കൂട്ടത്തില്‍ സിപിഐക്കാണ് ഏറ്റവും കുറച്ച് സാമ്പത്തിക വര്‍ദ്ധന ഉണ്ടായത്. കേവലം 0.14 ശതമാനമാണ് സിപിഐയുടെ വര്‍ദ്ധന. അതായത് 1.84 കോടി രൂപ. ദേശീയ രാഷ്ട്രീയ പാര്‍ട്ടികളില്‍ വരുമാനം കുറഞ്ഞതും സിപിഐക്കാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here