സുരേഷ് ഗോപി രാജ്യസഭയിലേക്കെന്ന് സൂചന; കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ നോമിനേഷന്‍

ദില്ലി: സുരേഷ് ഗോപി രാജ്യസഭാ എംപിയാകുമെന്ന് സൂചന. കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നോമിനേഷനിലൂടെയാണ് രാജ്യസഭയിലേക്ക് എത്തുന്നത്. സുരേഷ് ഗോപിയുടെ പേര് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തു. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇത് സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി ഭവനില്‍നിന്ന് ഉടന്‍ ഉണ്ടായേക്കും.

സുരേഷ് ഗോപി നേരത്തെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന് സൂചനയുണ്ടായിരുന്നു. ഇത് സംബന്ധിച്ച തീരുമാനം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊണ്ടു. എന്നാല്‍ പിന്നീട് തീരുമാനമാകാതെ പോയി. ഇതിന്മേല്‍ സുരേഷ് ഗോപി ഒരുവേള പരസ്യമായി അതൃപ്തിയും പ്രകടിപ്പിച്ചു.

ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി സുരേഷ് ഗോപി രാജ്യസഭാംഗമാകും. നോമിനേഷനിലൂടെയാണ് രാജ്യസഭാംഗമാവുക എന്നതിനാല്‍ മറ്റ് നടപടിക്രങ്ങല്‍ ഒന്നും അവശേഷിക്കുന്നില്ല.

ഏറെ നാളായി ബിജെപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടനാണ് സുരേഷ് ഗോപി. അടുത്ത സമയത്താണ് സുരേഷ് ഗോപി ബിജെപിയില്‍ അംഗത്വമെടുത്തതും. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് സുരേഷ് ഗോപി താല്‍പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News