മുതിർന്ന പ്രവാസികളെ ആദരിച്ച് നവോദയ സാംസ്‌കാരിക വേദി; പ്രവാസികളുടെ കൂട്ടായ്മയായി കാഴ്ച 2016

അൽകോബാർ: നവോദയ സാംസ്‌കാരിക വേദി അൽകോബാർ കുടുംബവേദി ബയോണി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘കാഴ്ച 2016’ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 25ലേറെ വർഷം പ്രവാസം പിന്നിട്ട അംഗങ്ങളെ ആദരിച്ചു. കാഴ്ച 2016നോടനുബന്ധിച്ച് കുടുംബങ്ങൾക്കായി പാചക മൽസരം പുസ്തക പ്രദർശനം കലാപ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയിൽ യൂണിറ്റ് പ്രസിഡന്റ് രത്‌നാകരൻ അദ്ധ്യക്ഷത വഹിച്ചു. ജുബൈൽ നവോദയ രക്ഷാധികാരി റഷീദ് ഉൽഘാടനം ചെയ്തു
സെക്രട്ടറി നാസർ ഹംസ വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീധരൻ കണ്ണൂർ വാർഷീക കണക്കും അവതരിപ്പിച്ചു. ജിജി സെബാസ്റ്റ്യൻ സ്വാഗതം ചെയ്ത പരിപാടിയിൽ പവനൻ മൂലക്കീൽ, ഷമൽ ഷാഹുൽ എന്നിവർ ആശംസകളും ഷീബ ശങ്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സബിതാ നാസർ നന്ദി പറഞ്ഞു.

കിഴക്കൻ പ്രവിശ്യയിലെ അനുഗ്രഹീത ഗായകൻ ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്ന് ആസ്വദകർക്ക് വേറിട്ട അനുഭവമായി. ശങ്കർ പയ്യന്നൂർ, വിദ്യാ പ്രശാന്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here