തിരുവനന്തപുരം: തന്നെ രാജ്യസഭാംഗമാക്കുന്നത് രാഷ്ട്രീയതീരുമാനമല്ലെന്നു സുരേഷ് ഗോപി. ഇന്നു രാവിലെ തിരുവനന്തപുരത്തു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. തീരുമാനം സ്വാഗതാർഹമാണെന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാവ് ഒ രാജഗോപാൽ പറഞ്ഞു. ഇന്നലെയാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കാൻ പ്രധാനമന്ത്രി ശിപാർശ ചെയ്തത്.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനു പോകാനാണ് താൻ ആഗ്രഹിക്കുന്നത്. അതിനാലാണു നിയമസഭയിലേക്കു മത്സരിക്കാതിരുന്നതിരുന്നത്. സജീവ പ്രചാരണം നടത്താനാണ് ആലോചിക്കുന്നത്. 25 വർഷങ്ങൾക്കപ്പുറത്തേക്കു കേരളത്തെ എത്തിക്കാനുള്ള പ്രയത്‌നം നടത്തുമെന്നും സുരേഷ്‌ഗോപി തുടർന്നു. സുരേഷ്‌ഗോപിയെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി ഒ രാജഗോപാൽ പറഞ്ഞു. ഇരുവരും ഒന്നിച്ചാണ് ക്ഷേത്രദർശനത്തിനെത്തിയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post