ഫാസിസ്റ്റുകളെ തടയാനുള്ള തുറന്ന വാതിലുകളില്ലാത്ത കോട്ടയാകുന്നു കേരളവും എന്ന ആശങ്കയാണ് ഇടതു ആശയമുള്ളവർക്കെല്ലാം ഇന്നേരം മനസിലുണ്ടാകേണ്ടത്. ആകെ തുറന്നു കിടക്കുന്ന വാതിലും അടച്ചിടാനുള്ള താൽപര്യം ഏതു കോണിൽ നിന്നാണ് വരുന്നതെന്നു തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് സ്വയം ആലോചിക്കണം. തീവ്രവലതു പക്ഷത്തെ വളരാനനുവദിച്ച അഴിമതിക്കറ പുരണ്ട മോഡലിനെ മടുത്ത വോട്ടർമാർക്ക് ഓപ്ഷനും തുറന്ന വാതിലുമുണ്ടായിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആ വാതിൽ അടയണമെന്നത് ആരുടെ ആഗ്രഹമായിരിക്കാം. ഈ വിവാദം ഈ തെരഞ്ഞെടുപ്പ് കാലത്ത് പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണമെന്തായിരിക്കാം. ചില പ്രസ്താവനകളുടെ ശരിയെക്കുറിച്ചോ ശരികേടുകളെക്കുറിച്ചോ സംവദിക്കാം, തീരുമാനങ്ങളിലെത്താം, അത് ഈ ഘട്ടത്തിലാവണം എന്നു കരുതുന്നവരുടെ അജണ്ട എന്താകാം..ഈ വിവാദങ്ങളൊക്കെ കണ്ടു ചിരിച്ചു രസിക്കുന്നത് ആരാവും.. ഒരു രാജ്യത്തെ തന്നെ മികച്ച പി ആറിലൂടെ സ്വന്തം ചേരിയിൽ നി൪ത്തിയവ൪ക്ക് അടിക്കാനൊരു വടി ഇട്ടു കൊടുക്കുന്നത് എന്തിനായിരിക്കും..ഈ വിവാദത്തിന് ഇത് ശരിയായ സമയമല്ല, ഇത് ചെറുത്തുനിൽപ്പിന്റെ സമയമാണ്. വെറുതെ ചില ചേദ്യങ്ങളാണ്. ഈ കാലത്ത് ശരിപക്ഷത്തോടൊപ്പം നിൽക്കണമെന്ന് തോന്നാത്തവരോട് ഇതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here