എയ്ഡ്‌സിനെവരെ പ്രതിരോധിക്കുമെന്നു പഠനറിപ്പോർട്ട്: ചക്കയ്ക്കു പൊന്നുവില; ഒരെണ്ണത്തിന് ആയിരം രൂപ വരെ; കാൽ കിലോ ചക്കച്ചുളയ്ക്കു നാൽപതു മുതൽ അമ്പതു രൂപ വില

തിരുവനന്തപുരം: ഔഷധഗുണമുണ്ടെന്ന പ്രചാരണം വന്നതോടെ ചക്കയ്ക്കു വില കുതിച്ചുകയറി. ഒരു കിലോ ചക്കയ്ക്ക ആയിരം രൂപ വരെയാണു വില. നാലായി മുറിച്ചാൽ ഒരു കഷ്ണം കിട്ടാൻ ഇരുനൂറ്റമ്പതു രൂപ വരെയും നൽകണം. തിരുവനന്തപുരത്താണ് ചക്കയ്ക്കു കൂടുതൽ ഡിമാൻഡ്. പ്ലാവുള്ള വീടുകളിൽ ചക്ക നേരത്തേ പറഞ്ഞുവച്ചു വാങ്ങുന്ന നിരവധി കച്ചവടക്കാരാണുള്ളത്.

ഒരു വരിക്കച്ചക്കയ്ക്ക് 1200 രൂപ വരെ വില ഉയർന്നിട്ടുണ്ട്. കുറഞ്ഞത് 1000 രൂപ വരെ വേണം. ചക്കപ്പഴത്തിനാണ് ഡിമാൻഡ് ഏറെ. ചക്കപ്പുഴുക്കോ ചക്ക അവിയലോ ചക്കത്തോരനോ വയ്ക്കാനായി പച്ചച്ചക്ക വാങ്ങാനും തിരക്കേറെയാണ്. കാൽ കിലോ ചക്കച്ചുളയ്ക്കു വില 40 മുതൽ 50 രൂപ വരെയാണു വില. തിരുവനന്തപുരത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമാണ് ചക്കവിൽപന കേന്ദ്രം. മലയോര മേഖലകളിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമാണു പ്രധാനമായും ചക്കയെത്തുന്നത്.

അമേരിക്കയിലെ ഇലിനോയി സർവകലാശാലയിലെ കോളജ് ഓഫ് സെൻട്രിസ്റ്റിയിൽ നടന്ന പഠനത്തിൽ ചക്കപ്പഴത്തിലെ ജാക്വലിൻ ഘടകത്തിന് എയ്ഡ്സ് അടക്കമുള്ള രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗങ്ങൾവരെ ചെറുക്കുമെന്നു തെളിഞ്ഞിരുന്നു. ഈ വാർത്ത പരന്നതോടെയാണു ചക്കയ്ക്ക് ആവശ്യക്കാരേറിയത്. വിറ്റാമിൻ എ യുടെ പൂർവരൂപമായ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുള്ള ചക്കയിലെ ഫൈറ്റോന്യൂട്രിയന്റ് അർബുദത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്.
ചക്കയിലെ ജീവകം സി രോഗപ്രതിരോധശേഷിക്കും മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മഗ്‌നീഷ്യം എല്ലുകളിലെ കാൽസ്യത്തിന്റെ ആഗിരണത്തിനും സഹായിക്കും. പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കും. നാരുകൾ മലബന്ധം അകറ്റും. ജീവകം എ നിശാന്ധത കുറയ്ക്കും. അൾസർ തടയാനും ശരീരകലകളുടെ നാശം തടഞ്ഞ് വാർധക്യത്തെ അകറ്റാനും വരെ ചക്കയ്ക്കു ശേഷിയുണ്ടെന്നാണു പുതിയ പഠനങ്ങൾ വ്യകതമാക്കുന്നത്.

ചക്കക്കുരുവിൽ മാംസം, അന്നജം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവ വൻതോതിൽ അടങ്ങിയിട്ടുണ്ട്. മുട്ടയ്ക്കു തുല്യമായ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ചക്കക്കുരുവിൽ കൊഴുപ്പ് കുറവുമാണ്. കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും ചക്കക്കുരു ഫലപ്രദമാണ്. ചക്കക്കുരു ഉണക്കിപൊടിയാക്കി കഴിക്കുന്നത് ത്വക്ക് രോഗങ്ങൾക്കും ഫലപ്രദമാണ്. ചുണങ്ങ്, വട്ടച്ചൊറി എന്നിവ അകലും. പിത്തം, വാതം, രക്തദോഷം, ക്ഷതം, വ്രണം, ചുട്ടുനീറ്റൽ എന്നിവ ശമിപ്പിക്കാനും ചക്കയ്ക്കാകും. ഫ്രാൻസിലെ മോപെല്ലർ സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗം ശാസ്ത്രജ്ഞനായ ജിൻഫവോറോയാണ് ചക്കയിൽ ജാക്വലിൻ അടങ്ങിയിട്ടുള്ളതായി കണ്ടുപിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News