കടൽക്കൊലക്കേസ് പ്രതി സാൽവത്തോറെ ജിറോണിനെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കാമെന്ന് ഇന്ത്യ; വിചാരണ സമയത്ത് മടക്കി അയക്കുമെന്ന് ഇറ്റലി ഉറപ്പു നൽകണമെന് ഉപാധി

ദില്ലി: കടൽക്കൊലക്കേസിൽ ഇന്ത്യയിൽ കഴിയുന്ന പ്രതി സാൽവത്തോറെ ജിറോണിനെ നാട്ടിലേക്ക് അയയ്ക്കാൻ തയാറാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഉപാധികളോടെയാണ് സാൽവത്തോറെയെ നാട്ടിലേക്ക് അയയ്ക്കാമെന്ന് ഇന്ത്യ രാജ്യാന്തര തർക്ക കോടതിയിൽ അറിയിച്ചത്. വിചാരണാ സമയമാകുമ്പോൾ നാവികനെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണമെന്നായിരിക്കും ഉപാധി.

മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെയെ നേരത്തേ ഇറ്റലിയിലേക്കു മടക്കി അയച്ചിരുന്നു. കേസിൽ തുടക്കം മുതലേ ഇറ്റാലിയൻ നാവികർക്ക് അനുകൂലമായ നിലപാടായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നത്. രണ്ടു മലയാളി മത്സ്യബന്ധനത്തൊഴിലാളികൾ മരിച്ച കേസായിട്ടും ഇവരെ ഇന്ത്യൽ തടവിൽ പാർപ്പിക്കാത്തതിനെതിരേ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. ഇതിനിടയിലാണ് നിലപാടു മയപ്പെടുത്തി സാൽവത്തോറെയെ ഇറ്റലിയിലേക്ക് അയയ്ക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നത്.

2012 ഫെബ്രുവരിയിലാണ് കേരള തീരത്തുവച്ച് സാൽവത്തോറെയും മാസിമിലാനെയും എൻറിക്ക ലെക്‌സി എന്ന കപ്പലിൽനിന്നു വെടിവച്ചു മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയത്. ബ്രെയിൻ ട്യൂമറിനെത്തുടർന്നാണ് മാസിമിലാനോയെ ഇറ്റലിയിലേക്കു മടങ്ങാൻ അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News