മുതിർന്ന എഴുത്തുകാർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം; യുവ എഴുത്തുകാർക്ക് യങ് ലിറ്റററി അവാർഡും; സൈക്കിൾ കഫേ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

കണ്ണൂർ: ക്രിയേറ്റീവ് സൈക്കിൾ എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ പ്രഥമ സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. ഏതെങ്കിലും പ്രത്യേക സാഹിത്യ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കുള്ളതാണ് മുതിർന്ന എഴുത്തുകാർക്കുള്ള സൈക്കിൾ ലിറ്റററി പുരസ്‌കാരം. സഞ്ചാരസാഹിത്യം, നിരൂപണം, സൂഫിസം, ഓർമ്മക്കുറിപ്പുകൾ എന്നിവയിൽ ഏതെങ്കിലും ഒരു മേഖലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് ഈ വർഷത്തെ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.10,001 രൂപയും ശിൽപ്പവും സൈക്കിൾ സല്യൂട്ട് പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാർഡിനായി പരിഗണിക്കേണ്ട പുസ്തകങ്ങളുടെയെല്ലാം രണ്ടു കോപ്പികളും പൂർണ്ണ ബയോഡാറ്റയും അയക്കണം.

യുവ എഴുത്തുകാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇതോടൊപ്പം സൈക്കിൾ യങ് ലിറ്റററി അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. മുപ്പതു വയസ്സിനു താഴെയുള്ളവർക്കാണ് ഈ അവാർഡ്. ഇതിനായി മുമ്പു പ്രസിദ്ധികരിച്ചിട്ടില്ലാത്ത കഥയുടെ മുന്ന് കോപ്പികൾ പ്രായം തെളിയിക്കുന്ന രേഖയോടൊപ്പം അയക്കണം. ഏറ്റവും മികച്ച കഥയ്ക്ക് 3,001 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം നൽകും

മലയാളത്തിലെ പ്രശസ്ത എഴുത്തുകാർ അടങ്ങുന്ന ജൂറിയാണ് രണ്ടു പുരസ്‌ക്കാരങ്ങളും നിർണയിക്കുക. മെയ് -5 ന് മുമ്പായി രചനകളും പുസ്തകങ്ങളും ചെയർമാൻ, ക്രിയേറ്റിവ് സൈക്കിൾ, സൈക്കിൾ ബുക് ആന്റ് ആർട് കഫെ, കാവിൽ കോപ്ലക്‌സ്, തളിപ്പറമ്പ് (പി. ഒ), കണ്ണൂർ – 670141 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7034094676 (സൈക്കിൾ കഫെ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News