സലാല: മലയാളി നഴ്‌സ് ഒമാനിൽ കൊല്ലപ്പെട്ടു. അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബർട്ടാ(28)ണ് മരിച്ചത്. ഇന്നു രാവിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കവർച്ചാശ്രമം തടയുന്നതിനിടെയാണു കൊലപാതകമെന്നു കരുതുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. വെടിയേറ്റാണോ വെട്ടേറ്റാണോ മരണം എന്നു വ്യക്തമല്ല.
സലാലയിലെ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൽ നഴ്‌സായിരുന്നു ചിക്കു. കോട്ടയം സ്വദേശി ലിൻസൺ തോമസാണ് ഭർത്താവ്. ഏഴുമാസം ഗർഭിണിയായിരുന്നു ചിക്കു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹം. മൂന്നു വർഷമായി സലാലയിലെ ആശുപത്രിയിൽ നഴ്‌സാണ്. ലിൻസണും ഇവിടെത്തന്നെയാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി പതിനൊന്നിന് ചിക്കു ജോലിക്കു കയറേണ്ടതായിരുന്നു. ജോലിക്കു കാണാത്തതിനെത്തുടർന്നു ഫ്ളാറ്റിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here