കള്ളപ്പണ നിക്ഷേപം; അമിതാഭിന് വിദേശ കമ്പനികളുമായി ബന്ധമുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്; വിര്‍ജിന്‍ ദ്വീപ് കമ്പനികളുടെ ബോര്‍ഡ് യോഗങ്ങളില്‍ ബിഗ് ബി പങ്കെടുത്തു

ദില്ലി: ബോളിവുഡ് താരം അമിതാഭ് ബച്ചന് വിദേശത്ത് കള്ളപ്പണ നിക്ഷേപം ഉണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പാനമ രേഖകളില്‍ പറയുന്ന വിദേശ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അമിതാഭ് ബച്ചന്‍ പങ്കെടുത്തു എന്നതിന്റെ രേഖകളാണ് പുറത്തായത്. വിദേശ കമ്പനികളുമായി ബന്ധമില്ലയെന്ന ബച്ചന്റെ വാദം തെറ്റെന്ന് വ്യക്തമാകുന്ന തെളിവുകള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രമാണ് പുറത്തു വിട്ടത്.

വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവരുടെ വിശദാംശങ്ങള്‍ സഹിതം പുറത്തു വന്ന പാനമ രേഖകളില്‍ അമിതാഭ് ബച്ചന്റെ പേര് ഉള്‍പ്പെട്ടിരുന്നു. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ ഉള്‍പ്പെടെ നാല് ഷിപ്പിംഗ് കമ്പനികളില്‍ അമിതാഭ് ബച്ചന് നിക്ഷേപമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കള്ളപ്പണ നിക്ഷേപമില്ലെന്നും വിദേശകമ്പനികളുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ബച്ചന്റെ വിശദീകരണം. ഈ വാദം പൊളിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലുള്ള സീ ബള്‍ക്ക് ഷിപ്പിംഗ് കമ്പനി ലിമിറ്റഡ് ബഹമാസ് ദ്വീപിലുള്ള ട്രാംപ് ഷിപ്പിംഗ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുത്തതിന്റെ തെളിവുകളാണ് പുറത്തായത്.

1994 ഡിസംബര്‍ 12ന് നടന്ന യോഗത്തില്‍ ടെലിഫോണ്‍ കോണ്‍ഫ്രന്‍സ് വഴിയാണ് പങ്കെടുത്തത്. ഈ കമ്പനികള്‍ ജിദ്ദ ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 1.75 മില്ല്യന്‍ ഡോളര്‍ വായപയെടുക്കുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗമായിരുന്നു ഇത്. വിദേശ കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനം വഹിക്കുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തു വന്നതോടെ കള്ളപ്പണ നിക്ഷേപമില്ല എന്ന അമിതാഭ് ബച്ചന്റെ വാദങ്ങള്‍ ദൂര്‍ബലമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News