കൊല്ലം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കുന്ന വിധത്തിലുള്ള ആദായനികുതി വകുപ്പിന്റെ ദ്രോഹപ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും സഹകരണ ബാങ്കുകൾക്ക് മുൻപ് നൽകിയിരുന്ന ആദായനികുതി നിയമത്തിലെ വകുപ്പ് 80 (പി) യുടെ ആനുകൂല്യം പുനസ്ഥാപിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് മുൻ ചെയർ പേർസണും, പ്രമുഖ വനിതാ സഹകാരിയുമായ പ്രൊഫസർ ബി. ജയലക്ഷ്മി ആവശ്യപ്പെട്ടു.
സഹകാർ മിത്ര ഇരുപത്തിനാലാമത് സഹകാരി സംഗമത്തോട് അനുബന്ധിച്ച് ചവറ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി നഗറിൽ (വിജയാ പാലസ് ആഡിറ്റൊറിയത്തിൽ) സഹകരണ ശില്പശാലയിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രൊഫ: ജയലക്ഷ്മി. ഇരുപത്തിനാലാമത് സഹകാരി സംഗമം പ്രമുഖ സിനിമാ സംവിധായകൻ കെ. മധു ഉദ്ഘാടനം ചെയ്തു. സഹകാർമിത്ര ചെയർമാൻ അഡ്വ: മണ്ണടി അനിൽ അധ്യക്ഷത വഹിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here