ബാഹുബലി രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ഒരു മാസത്തേക്ക് നിര്‍ത്തിവച്ചു; വാര്‍ത്തകള്‍ നിഷേധിച്ച് നിര്‍മാതാവ്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ഒരു മാസത്തേക്ക് നിര്‍ത്തിവച്ചു. പകല്‍ സമയങ്ങളില്‍ 45 ഡിഗ്രിയിലേറെ ഉയരുന്ന കൊടുംചൂടാണ് ബ്രേക്കിന് കാരണമെന്ന് അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് ദേശീയ ചലച്ചിത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രീകരണം മുന്നോട്ടുകൊണ്ടുപോകാന്‍ കൊടുംചൂട് തടസമാണെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. സാധാരണ ഈ മാസങ്ങളില്‍ തെലങ്കാനയില്‍ സിനിമാ ചിത്രീകരണങ്ങള്‍ നടക്കാറില്ല.

അതേസമയം, വാര്‍ത്തകള്‍ തെറ്റാണെന്ന് നിര്‍മാതാവ് ശോഭു യര്‍ലഗഡ്ഡ അറിയിച്ചു. ചിത്രത്തിന്റെ ഷെഡ്യൂള്‍ മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും ഈ ഒരു മാസത്തെ അവധിയും അതില്‍ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം പറയുന്നു.

ചിത്രീകരണവും എഡിറ്റിംഗ് ഉള്‍പ്പടെയുള്ള പിന്നണി ജോലികളും പൂര്‍ത്തിയാക്കി ബാഹുബലി 2017 ഏപ്രില്‍ 14ന് തീയറ്ററുകളില്‍ എത്തും. ബാഹുബലിയുടെ ആദ്യഭാഗം ബോക്‌സ്ഓഫീസില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയും ഗ്രാഫിക്കല്‍ സാന്നിദ്ധ്യവുമാണ് ബാഹുബലിയെ പ്രേക്ഷകപ്രീതിയുള്ള ചിത്രമാക്കിയത്. പ്രഭാസ്, റാണ, അനുഷ്‌ക, രമ്യ കൃഷ്ണന്‍, തമന്ന തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിനാണ് ബാഹുബലി ഒന്നാംഭാഗം റിലീസ് ചെയ്തത്. 595 കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്. ഇതാദ്യമായാണ് ഹിന്ദി ഇതര ഭാഷയില്‍ നിര്‍മ്മിച്ച ഒരു ചിത്രം നൂറ് കോടിയില്‍ അധികം സമ്പാദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News