സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വം; വര്‍ഗീയ ആശയങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിക്കുന്നതിന്റെ പാരിതോഷികമാണെന്ന് എംഐ ഷാനവാസ്

തിരുവനന്തപുരം: സുരേഷ് ഗോപിക്ക് രാജ്യസഭാംഗത്വം നല്‍കാനുള്ള നരേന്ദ്ര മോദിയുടെ തീരുമാനം രാഷ്ട്രീയമല്ലെന്ന സുരേഷ് ഗോപിയുടെ വാദത്തിനെതിരെ എംഐ ഷാനവാസ് എം.പി. സുരേഷ് ഗോപിയുടെ അവകാശവാദം ബാലിശമാണെന്നും സത്യത്തിന് നിരക്കാത്തതാണെന്നും ഷാനവാസ് പറഞ്ഞു.

ബിജെപിയുടെ വര്‍ഗീയ ആശയങ്ങളെ വെള്ളപൂശുന്ന കേരളത്തിലെ ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിക്കുന്നതിന്റെ പാരിതോഷികമാണ് സുരേഷ് ഗോപിക്കുള്ള ഈ സ്ഥാനമെന്നും ഷാനവാസ് പറഞ്ഞു. കലയുടെ പേരിലാണെങ്കില്‍ ലോകം മുഴുവന്‍ അംഗീകരിക്കുന്ന മമ്മൂട്ടിക്കും മോഹന്‍ലാലും കേരളത്തിലുണ്ടെന്ന കാര്യം സുരേഷ് ഗോപിയും ബിജെപിയും മറക്കരുതെന്നും ഷാനവാസ് എം.പി ഫേസ്ബുക്കിലൂടെ പറഞ്ഞു.

MI

രാജ്യസഭയിലേക്ക് മോദി നിര്‍ദ്ദേശിച്ചത് രാഷ്ട്രീയ പ്രേരിതമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തനിക്ക് ലഭിച്ച ശുപാര്‍ശ കലാകാരനെന്ന നിലയിലാണെന്നും രാഷ്ട്രീയമായി കാണുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News