അഴിമതിക്കെതിരേ ജേക്കബ് തോമസിന്റെ സംഘടന; എക്‌സൽ കേരളയുടെ നേതൃത്വത്തിൽ ശ്രീനിവാസനും സത്യൻ അന്തിക്കാടും

കൊച്ചി: അഴിമതിക്കെതിരായ തുറന്ന പോരാട്ടത്തിന് ഡിജിപി ജേക്കബ് തോമസിന്റെ സംഘടന. എക്‌സൽ കേരള എന്നു പേരിട്ടിരിക്കുന്ന സംഘടന കൊച്ചിയിൽ നടന്ന യോഗത്തിൽ രൂപീകരിച്ചു. സംവിധായകൻമാരായ സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, ലാൽജോസ്, എഴുത്തുകാരൻ സക്കറിയ എന്നവരാണ് സംഘടനയുടെ നേതൃരംഗത്തുള്ള മറ്റുള്ളവർ. രൂപീകരണയോഗത്തിൽ സത്യൻ അന്തിക്കാടും ശ്രീനിവാസനും പങ്കെടുത്തു.

വിവിധ മേഖലകളിൽ പ്രഗത്ഭരായ ആളുകളെ ഒന്നിപ്പിച്ച് അഴിമതിക്കെതിരേ പോരാട്ടം നടത്താനാണ് ജേക്കബ് തോമസ് സംഘടന തുടങ്ങിയിരിക്കുന്നത്. സംഘടനയുടെ ലക്ഷ്യം അഴിമതിക്കെതിരേയുള്ള പോരാട്ടമാണെന്നും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ സംഘടനയിൽ അംഗങ്ങളാണെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോടു പറഞ്ഞു. എക്‌സൽ കേരളയെക്കുറിച്ചു കൂടുതലറിയാൻ വെബ്‌സൈറ്റും തുറന്നിട്ടുണ്ട്. വെബ്‌സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News