റിയാദില്‍ വീട്ടുജോലിക്കായി എത്തിച്ച സ്ത്രീകളെ ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തിയ അറബി പിടിയില്‍; സ്ത്രീകള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍

റിയാദ്: വീട്ടുജോലിക്കായി എത്തിച്ച സ്ത്രീകളെ ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തിയ അറബിയെ സൗദി പൊലീസ് പിടികൂടി. 16 സ്ത്രീകളെയാണ് ഇയാള്‍ മുറിയില്‍ പൂട്ടിയിട്ട് ലൈംഗിക വ്യാപാരത്തിനായി ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഇയാളുടെ വീട്ടിലെ ജോലിക്കായി എത്തിയതായിരുന്നു 16 പേരും. വീട്ടുജോലിക്കായുള്ള വിസയിലാണ് ഇവരെ ഇയാള്‍ രാജ്യത്തേക്ക് കൊണ്ടുവന്നത്. പിന്നീട് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ കൈക്കലാക്കിയ ശേഷം മുറിയില്‍ പൂട്ടിയിടുകയും ആവശ്യക്കാരെ ഇവിടേക്ക് എത്തിക്കുകയും ചെയ്യുകയുമായിരുന്നു. 16 സ്ത്രീകളും വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

പ്രദേശവാസികളില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കിഴക്കന്‍ പ്രവിശ്യയിലുള്ള അറബിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പൊലീസ് എത്തുമ്പോള്‍ സ്ത്രീകളെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് എല്ലാവരേയും പൊലീസ് മോചിപ്പിക്കുകയും ലേബര്‍ ആന്റ് സോഷ്യല്‍ ഓഫീസിലേക്ക് അയക്കുകയും ചെയ്തു. ഇവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News