പരവൂർ വെടിക്കെട്ടു ദുരന്തം: കരാറുകാരൻ കൃഷ്ണൻ കുട്ടിയും ഭാര്യ അനാർക്കലിയും പിടിയിൽ; കമ്പമത്സരത്തിന് കരാറെടുത്തത് അനാർക്കലിയുടെ പേരിൽ

കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനു കരാറെടുത്ത കൃഷ്ണൻകുട്ടിയും ഭാര്യ അനാർക്കലിയും പിടിയിൽ. ഇരുവരെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ദുരന്തമുണ്ടായതു മുതൽ ഇരുവരും ഒളിവിലായിരുന്നു.

അനാർക്കലിയുടെ പേരിലാണ് കൃഷ്ണൻകുട്ടി വെടിക്കെട്ടിനു കരാറെടുത്തത്. പരവൂരിൽനിന്നു മുങ്ങിയ ഇരുവരെയും കഴിഞ്ഞദിവസം കൊച്ചിയിലെ ഒരു ലോഡ്ജിൽ കണ്ടെത്തിയിരുന്നു. ലോഡ്ജ് നടത്തിപ്പുകാരൻ നൽകിയ വിവരമനുസരിച്ച് പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും രക്ഷപ്പെട്ടിരുന്നു.

ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യത്തിന് ഇരുവരും ശ്രമിച്ചുവരികയാണെന്നു വിവരമുണ്ടായിരുന്നു. ഇന്നുച്ചയോടെ ഇരുവരും പാരിപ്പള്ളിയിലെത്തിയെന്ന വിവരം ലഭിച്ച ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News