ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത്ത് ചിത്രം ലീല നാളെ റിലീസ് ചെയ്യും. ഇതിനിടെ അണിയറപ്രവര്‍ത്തകരോ താരങ്ങളോ അറിയാതെ ചിത്രത്തിന്റെ നാലാം ടീസര്‍ പുറത്തിറങ്ങി. ‘നാലാം ടീസര്‍ റഫ് കട്ട്’ എന്ന് തുടക്കത്തില്‍ എഴുതിയ ടീസറാണ് ഫേസ്ബുക്കിലെ ചില സിനിമാ പേജുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഉണ്ണി ആറിന്റെ ഏറെ പ്രശസ്തമായ ലീല എന്ന ചെറുകഥയാണ് സിനിമയ്ക്ക് ആധാരമാകുന്നത്. ബിജു മേനോനാണ് നായക വേഷത്തില്‍ എത്തുന്നത്. ലീലയായി പാര്‍വതി വേഷമിടുന്നു. വിജയ രാഘവന്‍, ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങളും ചിത്രത്തിലുണ്ട്. ബിജിബാലാണ് സംഗീതം.
തീയേറ്റര്‍ റിലീസിനൊപ്പം ഓണ്‍ലൈന്‍ റിലീസും ‘ലീല’ ടീം നടത്തുന്നുണ്ട്. റിലീസ് ദിവസം തന്നെ ഇന്ത്യ ഒഴിച്ച് ലോകത്ത് എവിടെ ഇരുന്നും സിനിമ ഓണ്‍ലൈനില്‍ കാണാനാണ് അവസരമൊരുക്കിയിട്ടുള്ളത്. വെബ് കാസ്റ്റിങ്, ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് www.reelax.in എന്ന സൈറ്റിലൂടെയാണ് ഈ സേവനം ലഭിക്കുന്നത്.
> പ്രവാസികളോട്; ഓണ്‍ലൈനില്‍ ലീല കാണേണ്ടത് എങ്ങനെയെന്ന് അറിയുമോ; മാമുക്കോയ പറഞ്ഞ് തരും
> പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; റിലീസ് ദിവസം തന്നെ ‘ലീല’ ഓണ്‍ലൈനിലൂടെ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here