‘രാജ്യസഭാംഗത്വം വാണിഭക്കാരും കള്ളപ്പണക്കാരും കൊള്ളപ്പണം കൊടുത്ത് വാങ്ങുന്ന പരമേന്നത പദവി’ ടൈഗറിലെ ഡയലോഗുമായി സുരേഷ് ഗോപിയെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

tiger-movie-troll

സുരേഷ് ഗോപി നായകനായി അഭിനയിച്ച ‘ടൈഗര്‍’ സിനിമയിലെ സംഭാഷണം അദ്ദേഹത്തിനെതിരെ തന്നെ ട്രോളായി തിരിച്ചടിച്ച് സോഷ്യല്‍മീഡിയ. രാജ്യസഭ അംഗം കൂടിയായ വില്ലന്‍ കഥാപാത്രത്തോട് അവസാനരംഗങ്ങളില്‍ പറയുന്ന ഡയലോഗാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചന്ദ്രശേഖരന്‍ ഐപിഎസ് എന്ന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിച്ചപ്പോള്‍ രാജ്യസഭാ എംപിയായ ജോണ്‍ വര്‍ഗീസ് എന്ന വില്ലന്‍ കഥാപാത്രത്തെ സിദ്ദിഖ് ആണ് അവതരിപ്പിച്ചിരിക്കുന്നത്.

സംഭാഷണം ഇങ്ങനെ:

‘ഏത് നിയമം..വില്‍പനയ്ക്ക് വെയ്ക്കാത്ത ഒരു നിയമവും ഈ നാട്ടിലില്ല. the Distinguished member of rajya sabha. നിന്നെപ്പോലുള്ള എന്‍ആര്‍ഐ ദൈവങ്ങളും കള്ളുകച്ചവടക്കാരും വെച്ചു വാണിഭക്കാരും കൊള്ളപ്പണമെറിഞ്ഞ് സ്വന്തമാക്കുന്ന പരമോന്നത പദവി. ജനങ്ങളെ നേരിടാന്‍ ധൈര്യമില്ലാതെ പിന്‍വാതിലിലൂടെ അധികാരം പിടിച്ചടക്കുന്ന എല്ലാ ദുഷ് പ്രഭുക്കള്‍ക്കുമെതിരായ ജനവിധി. അത് ഞാന്‍ നടപ്പാക്കുന്നു…’

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 2005ലാണ് റിലീസ് ചെയ്തത്. മുരളി, സായി കുമാര്‍, ഗോപിക എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചത് ബി. ഉണ്ണികൃഷ്ണന്‍ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News