‘ചിന്തകള്‍ പകര്‍ത്തുവാന്‍ പറ്റിയ സാഹചര്യത്തിലല്ല’; ഇന്ന് ബ്ലോഗ് പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മോഹന്‍ലാല്‍

എല്ലാ മാസവും 21-ാം തീയതി മലയാളികളെ തേടിയെത്താറുള്ളതാണ് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. എന്നാല്‍ ഇന്ന് അതുണ്ടായില്ല. ഒരു വിദേശയാത്രയുടെ തിരക്കുകളിലായതിനാല്‍ ഇത്തവണത്തെ ബ്ലോഗ് കുറിപ്പുകള്‍ ഉണ്ടാവില്ലെന്ന് താരം തന്നെയാണ് വ്യക്തമാക്കിയത്.

‘ഞാന്‍ ഒരു വിദേശയാത്രയുടെ തിരക്കിലാണ്. അതിനാല്‍ എന്റെ ചിന്തകള്‍ പകര്‍ത്തുവാന്‍ പറ്റിയ ഒരു സാഹചര്യത്തിലല്ല. ഈ മാസം ഞാനൊരു ഇടവേള എടുക്കുകയാണ്. അടുത്ത മാസം തീര്‍ച്ചയായും ഇതുവഴി നിങ്ങളിലേക്ക് എത്തുന്നതായിരിക്കും’ – വിദേശയാത്രയുടെ ഒരു ചിത്രത്തോടൊപ്പമാണ് ലാല്‍ ഇക്കാര്യം ആരാധകരോട് പറഞ്ഞിരിക്കുന്നത്.

അടുത്തിടെ നിരവധി ചര്‍ച്ചകളും വിവാദങ്ങളും സൃഷ്ടിച്ചവയാണ് മോഹന്‍ലാലിന്റെ ബ്ലോഗുകള്‍. ദൈവത്തിന്റെ കത്ത് എന്ന ബ്ലോഗാണ് അവസാനമായി മോഹന്‍ലാല്‍ എഴുതിയത്. സോഷ്യല്‍ മീഡിയിലൂടെ നടക്കുന്ന തര്‍ക്കങ്ങളും വിമര്‍ശനങ്ങളുമായിരുന്നു അവസാനക്കുറിപ്പുകള്‍ക്ക് ആധാരമായത്. ‘ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന് ‘ എന്ന ചോദ്യത്തില്‍ ഇറങ്ങിയ കുറിപ്പും വലിയ വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News