ബസില്‍ കയറുന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ബിജെപി മന്ത്രിയുടെ ‘കൈവിരുത്’ വീഡിയോയില്‍; കുരുക്കില്‍പ്പെട്ടത് സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ പ്രതികൂട്ടിലായ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

ഭോപ്പാല്‍: ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറി മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ ഗൗര്‍. ചടങ്ങിന് ശേഷം ബസില്‍ കയറുകയായിരുന്ന സ്ത്രീയുടെ പിന്‍ഭാഗത്ത് മന്ത്രി സ്പര്‍ശിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ബാബുലാല്‍ വിവാദത്തില്‍പ്പെട്ടത്.

വീഡിയോ ചര്‍ച്ചയായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. തിരക്കിനിടയില്‍ യുവതിയോട് വേഗത്തില്‍ ബസില്‍ കയറാനാണ് താന്‍ ആവശ്യപ്പെട്ടതെന്ന് ഗൗര്‍ പറഞ്ഞു.

നേരത്തെ സ്ത്രീകള്‍ ഇറക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഇതുവഴി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയുമെന്നും ഗൗര്‍ പറഞ്ഞിരുന്നു. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെയായിരുന്നു ഗൗര്‍ ഇത്തരത്തില്‍ പരാമര്‍ശിച്ചത്. മദ്യം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമല്ല എന്ന പരാമര്‍ശത്തിലൂടെയും ബാബുലാല്‍ വിവാദകോളങ്ങളില്‍ നിറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News