വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് അത്ര കൃത്യമാണ്; കളത്തിന് പുറത്തെ കോഹ് ലിയുടെ മാസ്മരിക പ്രകടനത്തിന്റെ വീഡിയോ കാണാം

വിരാട് കോഹ് ലിയുടെ ബാറ്റിംഗ് കരുത്ത് കളിക്കളത്തില്‍ നമ്മള്‍ കണ്ടറിഞ്ഞതാണ്. എന്നാല്‍ വിരാടിന്റെ ബാറ്റിംഗ് കൃത്യത എത്രയെന്ന് സിക്‌സറുകളും ഫോറും മാത്രം കണ്ട് വിലയിരുത്തേണ്ടതല്ല. ഈ വീഡിയോ കൂടി കാണണം. എന്നാലേ അത് പൂര്‍ണ്ണമായും തിരിച്ചറിയൂ. കളിക്കളത്തിന് പുറത്ത് വിരാടിന്റെ ബാറ്റിംഗ് പരിശീലന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഉരുട്ടി വിടുന്ന ടയറുകള്‍ക്ക് അകത്തൂടെ ബാറ്റ് കൊണ്ട് പന്ത് അടിച്ച് വിടുന്നതാണ് രംഗം. ഇതില്‍ ഒതുങ്ങുന്നതല്ല ബാറ്റിംഗ് കൃത്യത. അല്‍പം സാഹസികതയും കോഹ്‌ലി കാണിച്ചു. ടയര്‍ തലയില്‍ പിടിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട കോഹ്‌ലി, ആ ടയറിനുള്ളിലൂടെയും പന്ത് അടിച്ചകറ്റി അത്ഭുതം സൃഷ്ടിച്ചു. ട്വന്റി – 20 ലോകകപ്പിലെ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന് തലേന്നായിരുന്നു വിരാട് കോഹ്‌ലിയുടെ മാസ്മരിക പ്രകടനം.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here