കൊല്ലം കളക്ട്രേറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന; വെടിക്കെട്ട് അനുബന്ധ രേഖകളും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു

കൊല്ലം: കളക്ട്രേറ്റില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധന. പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. ദുരന്തദിനത്തിലെ വെടിക്കെട്ട് അനുമതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ജില്ലാ കളക്ടറുടെ ചേംബറിലെ സിസിടിവി ദൃശ്യങ്ങളും കസ്റ്റഡിയില്‍ എടുത്തു. കളക്ട്രേറ്റിലെ ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം അറസ്റ്റിലായ വെടിക്കെട്ട് കരാറുകാരന്‍ കൃഷ്ണന്‍ കുട്ടിയെ ക്രംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ദുരന്തദിനത്തില്‍ മത്സരക്കമ്പമാണ് ക്ഷേത്രത്തില്‍ നടത്തിയത് എന്ന് കരാറുകാരനായ കൃഷ്ണന്‍കുട്ടി മൊഴി നല്‍കി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ മൊഴിക്ക് വിരുദ്ധമാണിത്. ഒരു കമ്പം മാത്രമേ നടത്തിയുള്ളൂ എന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News