ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് നാണംകെട്ട തോല്‍വി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജയം 10 വിക്കറ്റിന്

രാജ്‌കോട്ട്: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് നാണംകെട്ട തോല്‍വി. പത്ത് വിക്കറ്റിനാണ് ഗുജറാത്ത് ലയണ്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍പ്പിച്ചത്. ഗുറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 14.5 ഓവറില്‍ മറികടന്നു. ഡേവിഡ് വാര്‍ണറുടെയും ശിഖര്‍ ധവാന്റെയും അര്‍ദ്ധസെഞ്ച്വറിയാണ് ഹൈദരാബാദിന് അനായാസ ജയം സമ്മാനിച്ചത്.

ടോസ് നേടിയ സണ്‍റൈസേഴ്‌സ്, ഗുജറാത്ത് ലയണ്‍സിനെ ആദ്യം ബാറ്റിംഗിന് അയച്ചു. 75 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടെ ബാറ്റിംഗാണ് ഗുജറാത്തിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ബ്രണ്ടന്‍ മക്കല്ലം (18), രവീന്ദ്ര ജഡേജ (14) എന്നിവര്‍ക്ക് ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ 4 വിക്കറ്റ് വീഴ്ത്തി. ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സായിരുന്നു ഗുജറാത്ത് സ്‌കോര്‍.

136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒരു നിമിഷം പോലും തിരിഞ്ഞ് നോക്കേണ്ടിവന്നില്ല. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും തകര്‍ത്തടിച്ചു. വാര്‍ണര്‍ 74 റണ്‍സെടുത്തു. 48 പന്തില്‍ 9 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് വാര്‍ണറുടെ അര്‍ദ്ധസെഞ്ച്വറി. ശിഖര്‍ ധവാന്‍ 53 റണ്‍സെടുത്തു. ഗുജറാത്തിന്റെ 4 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News