കേരളത്തിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; നാമനിർദേശ പത്രിക ഇന്നുമുതൽ സ്വീകരിച്ചു തുടങ്ങും; അവസാന തിയ്യതി ഏപ്രിൽ 29

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപണം ഇന്നുമുതൽ ആരംഭിക്കും. സ്ഥാനാർത്ഥികൾക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികൾ മുമ്പാകെ പത്രിക സമർപിക്കാം. ഏപ്രിൽ 29നാണ് പത്രികകൾ സമർപിക്കാനുള്ള അവസാന തിയ്യതി. ഏപ്രിൽ 30നു വൈകുന്നേരത്തോടെ ചിത്രം വ്യക്തമാകും. ഏപ്രിൽ 30 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി. അടുത്ത ദിവസം മുതൽ സൂക്ഷ്മപരിശോധന ആരംഭിക്കും. മെയ് 16ന് ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.

പാർട്ടികളുടെയും മുന്നണികളുടെയും സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ തന്നെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശം ധാരണയായിട്ടുണ്ട്. പക്ഷേ, പിന്നെയും മുന്നണികളെയും പാർട്ടികളെയും അലോസരപ്പെടുത്തുന്ന വിമതരാണ് ഭീഷണി സൃഷ്ടിക്കുന്നത്. വിമതരിൽ ഏത്രപേർ മത്സരരംഗത്തു ഉറച്ചു നിൽക്കുമെന്ന് പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞ ശേഷമേ അറിയാൻ സാധിക്കൂ.

പ്രധാനമായും യുഡിഎഫിനാണ് വിമതഭീഷണി തലവേദനയാകുന്നത്. യുഡിഎഫിന്റെ തന്ത്രപ്രധാന മണ്ഡലങ്ങളിലെല്ലാം വിമതർ സ്ഥാനാർത്ഥിത്വ പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലർ അനുനയശ്രമങ്ങൾക്കൊടുവിൽ പിൻമാറിയെങ്കിലും മറ്റു പലരും ഇപ്പോഴും മത്സരരംഗത്ത് ഉറച്ചുനിൽക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News