ദില്ലി: ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇന്നു പരിഗണിക്കും. പത്തു മുതൽ അൻപതു വയസു വരെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകണമെന്ന് ആവിശ്യപ്പെട്ടുള്ളതാണ് ഹർജി. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ആകാമെന്ന് അമിക്കസ് ക്യൂറി കഴിഞ്ഞയാഴ്ച ശുപാർശ ചെയ്തിരുന്നു. അമിക്കസ് ക്യൂറിയുടെ വാദം ഇന്നും തുടരും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
വിശ്വാസികളായ സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ മാറ്റി നിർത്തുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. ലിംഗസമത്വം സ്ത്രീകളുടെ അടിസ്ഥാന അവകാശമാണെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്നു ഹർജി പരിഗണിക്കുന്നത് ഏറെ നിർണായകമാണ്. സർക്കാരിനും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാവുന്നതാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post