മുൻ വനിതാ റസലിംഗ് താരവും നടിയും മോഡലുമായ ഷിന ലോറർ അന്തരിച്ചു; മരണകാരണം ദുരൂഹം

ന്യൂയോർക്ക്: ഷിന എന്ന പേരിൽ വേൾഡ് റസലിംഗ് റിംഗുകളിൽ പ്രകമ്പനം സൃഷ്ടിച്ച അമേരിക്കൻ മുൻ വനിതാ റസലിംഗ് താരവും മോഡലും നടിയുമായ യൊവാനി ഷിന ലോറർ അന്തരിച്ചു. 46 വയസ്സായിരുന്നു. കാലിഫിലെ റെഡോൺഡോ ബീച്ചിലെ തന്റെ വസതിയിൽ ഷിനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ശാരീരികക്ഷമത കൊണ്ടു പേരുകേട്ട ഷിന 1997-ൽ 27-ാം വയസ്സിലാണ് വേൾഡ് റസലിംഗ് എന്റർടെയ്ൻമെന്റ് റിംഗിൽ അരങ്ങേറ്റം കുറിച്ചത്.

ബോഡിഗാർഡ് എന്ന നിലയിൽ നിന്നാണ് ഷിന റസലിംഗ് റിംഗിലേക്ക് വരുന്നത്. അരങ്ങേറ്റം കുറിച്ച് രണ്ടുവർഷം പിന്നിട്ടപ്പോൾ തന്നെ റോയൽ റംബിളിൽ ഇടം നേടുന്ന ആദ്യ വനിത എന്ന ഖ്യാതിയും ഷിന സ്വന്തമാക്കി. വേൾഡ് റസലിംഗ് എന്റർടെയ്ൻമെന്റിൽ ഇന്റർകോണ്ടിനെന്റൽ ചാമ്പ്യനായ ഏക വനിതാ താരമെന്ന ഖ്യാതിയും ഷിനയുടെ പേരിൽ തന്നെ. 1999-ൽ ജെഫ് ജാരറ്റിനെ പരാജയപ്പെടുത്തിയായിരുന്നു ഈ നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News