തിരുവനന്തപുരത്ത് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വാടകവീടെടുത്ത് അനാശാസ്യപ്രവര്‍ത്തനം; പൊലീസെത്തിയപ്പോള്‍ സ്ത്രീകള്‍ ഇറങ്ങിയോടി; അഞ്ച് സ്ത്രീകളും ഒരു പുരുഷനും അറസ്റ്റില്‍

തിരുവനന്തപുരം: വാടകവീടെടുത്ത് അനാശാസ്യപ്രവര്‍ത്തനം നടത്തിയ ഭാര്യയും ഭര്‍ത്താവുമടക്കം ആറു പേര്‍ പിടിയില്‍. തിരുവനന്തപുരം മലയിന്‍കീഴ് ആല്‍ത്തറ ജംഗ്ഷന് സമീപത്തെ വീട്ടില്‍ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

ഊക്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ 40 കാരനും ഭാര്യയും ഒരു മാസം മുന്‍പാണ് ഇവിടെ വീട് വാടകയ്ക്ക് എടുത്തത്. വീട്ടില്‍ അസമയത്ത് നിരവധി ആളുകള്‍ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവിടെ പൊലീസ് റെയ്ഡ് നടത്തിയത്. ഓട്ടോ ഡ്രൈവറും ഇയാളുടെ ഭാര്യയും നെടുമങ്ങാട്, പാലോട്, ആനാവൂര്‍, കിളിയോട് എന്നീ സ്ഥലങ്ങളിലുള്ള നാല് സ്തീകളുമാണ് പിടിയിലായത്. പൊലീസിനെ കണ്ട് ഇറങ്ങിയോടിയ സ്ത്രീകളെ പൊലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്.

മാസങ്ങള്‍ക്ക് മുന്‍പ് മലയിന്‍കീഴ് ബ്ലോക്ക് ഓഫീസിന് സമീപം ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യയും വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നു. അന്നും നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. അവിടെ നിന്ന് വീട് മാറിയ ശേഷമാണ് ആല്‍ത്തറയിലുള്ള കഴക്കൂട്ടം സ്വദേശിയുടെ വീട് സംഘം വാടകയ്ക്ക് എടുത്ത് അനാശാസ്യകേന്ദ്രം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here