വൈ ഫൈ സ്ലോ ആകുന്നുണ്ടോ? ഇതൊക്കെയാണ് കാരണങ്ങള്‍

ഇന്ന് ലോകം എന്നാല്‍ വൈഫൈ ആണ്. ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ഉപാധിയായി വൈ ഫൈ മാറിയിരിക്കുന്നു. എവിടെ ഇരുന്നും നെറ്റ് ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്ന വൈഫൈ. എന്നാല്‍, പലപ്പോഴും വൈഫൈ സ്ലോ ആകാറുണ്ട്. എന്താണു കാരണം എന്നറിയാമോ? ഇല്ലെങ്കില്‍ ഈ കാര്യങ്ങളൊക്കെ ഒന്നതൊക്കെയാണ് വൈഫൈ സ്ലോ ആകാനുള്ള കാരണങ്ങള്‍.

wifi-1

റൂട്ടര്‍ പൊസിഷനിംഗിലെ ഉയര്‍ച്ചയും താഴ്ചയും പരിശോധിച്ചു നോക്കൂ

നല്ല സ്ഥലത്ത് റൂട്ടര്‍ വയ്ക്കുന്നതിന്റെ പ്രാധാന്യത്തില്‍ പലരും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. പൊസിഷനിംഗിലെ ഒരു ചെറിയ മാറ്റം പോലും വലിയ വ്യത്യാസങ്ങള്‍ വരുത്തും. മറ്റെല്ലാവരെയും പോലെയാണ് നിങ്ങളും എങ്കില്‍ റൂട്ടര്‍ ഒരിടത്തു വച്ചിട്ടുണ്ടാകും. ഓണ്‍ ചെയ്ത ശേഷം എന്താണോ അടുത്തുള്ളത് അതായത്, ഷെല്‍ഫ്, ഡെസ്‌ക്, അല്ലെങ്കില്‍ വെറും നിലത്ത് അങ്ങനെ എവിടെയെങ്കിലും ആയിരിക്കും റൂട്ടര്‍ വച്ചിട്ടുണ്ടാകുക. അതായത് റൂട്ടറിന്റെ ഉയരം വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

അതായത്, നിലത്തോ അല്ലെങ്കില്‍ മറ്റെന്തിന്റെയെങ്കിലും മറവിലോ റൂട്ടര്‍ വയ്ക്കുന്നത് സ്പീഡ് കുറയ്ക്കും. അതിനായി കഴിയുന്നിടത്തോളം ഉയരത്തില്‍ റൂട്ടര്‍ വയ്ക്കുകയാണ് വേണ്ടത്.

കോണ്‍ക്രീറ്റും മെറ്റലും

കോണ്‍ക്രീറ്റ്, മെറ്റല്‍ പോലുള്ള വസ്തുക്കളില്‍ റൂട്ടര്‍ വയ്ക്കുന്നത് വൈ ഫൈ തരംഗങ്ങള്‍ ബ്ലോക്ക് ആകുന്നതിനു കാരണമാകും. ഒപ്പം മറ്റു ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും സിഗ്നല്‍ ബ്ലോക്ക് ആക്കുന്നില്ലെന്നു ഉറപ്പു വരുത്തുക.

റൂട്ടറില്‍ നിന്നുള്ള ദൂരം

റൂട്ടറും സിസ്റ്റവും തമ്മില്‍ എത്രത്തോളം ദൂരമുണ്ടോ അത്രത്തോളം സിഗ്നല്‍ മോശമാകും. അതുകൊണ്ട് സിസ്റ്റം,മൊബൈല്‍ തുടങ്ങിയവയോട് അടുത്ത് റൂട്ടര്‍ വയ്ക്കാന്‍ പരമാവധി ശ്രമിക്കുക. പക്ഷേ, ഇത് ഉപയോഗിക്കുന്നതിന് ഒരു പ്രധാന ഏരിയ ഉണ്ടെങ്കില്‍ മാത്രമേ പ്രായോഗികമാകുകയുള്ളു. അല്ലെങ്കില്‍ റൂട്ടര്‍ വീടിന്റെ മധ്യത്തായി സ്ഥാപിക്കാന്‍ ശ്രമിക്കുക. 360 ഡിഗ്രിയിലാണ് വൈഫൈ സിഗ്നല്‍ സഞ്ചാരം എന്നതിനാല്‍ ഇത് ഏതെങ്കിലും ഒരു വശത്തേക്കാകും എന്ന പേടി വേണ്ട.
എന്നിട്ടും സ്ലോ ആണെങ്കില്‍ വൈഫൈ എക്സ്റ്റന്‍ഡര്‍, റിപ്പീറ്റര്‍ എന്നിവ ഉപയോഗിച്ച് റേഞ്ച് ശക്തിപ്പെടുത്താന്‍ നോക്കുക.

wifi--3
വയര്‍ലെസ് ഇന്റര്‍ഫയറന്‍സുകള്‍

ഒരുപക്ഷേ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യം ആയിരിക്കും. ഇലക്ട്രോണിക് ഡിവൈസുകള്‍, വൈഫൈ റൂട്ടറുകള്‍, സാറ്റലൈറ്റുകള്‍, ടവറുകള്‍ എന്നിവയില്‍ നിന്ന് എപ്പോഴും നിങ്ങളെ ചുറ്റി വയര്‍ലെസ് ഇന്റര്‍ഫയറന്‍സ് ഉണ്ടാകുന്നുണ്ട്. റേഡിയോ ആക്ടിവ് തരംഗങ്ങള്‍ വൈഫൈ സിഗ്നലിന് തടസ്സം സൃഷ്ടിക്കും.

മൈക്രോവേവുകളും തടസ്സമാകും

മൈക്രോവേവ് ഓവനുകള്‍ വൈഫൈ സിഗ്നലിന് തടസ്സം സൃഷ്ടിക്കുമെന്ന് അറിയാമോ? 2.45 ജിഗാഹെഡ്‌സ് ഫ്രീക്വന്‍സിയിലാണ് ഓവനുകള്‍ പ്രവര്‍ത്തിക്കുന്നത്. വൈഫൈ റൂട്ടറുകളുടെ ഫ്രീക്വന്‍സിയും ഇതിനു സമാനമാണ്. 2.4 ജിഗാഹെഡ്‌സ്. 2.412 ജിഗാഹെഡ്‌സ് മുതല്‍ 2.472 ജിഗാഹെഡ്‌സ് വരെയുള്ള ഫ്രീക്വന്‍സിയിലാണ് മിക്കവാറും വൈഫൈ ബാന്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഇതേ ഫ്രീക്വന്‍സിയില്‍ മൈക്രോവേവ് ഓവര്‍ലാപ് ചെയ്യുമ്പോള്‍ വൈഫൈ തടസ്സപ്പെടും. മിക്ക മൈക്രോവേവുകളും ഷീല്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ ഓവനു പുറത്തേക്ക് തരംഗങ്ങള്‍ ഡിറ്റക്ട് ചെയ്യപ്പെടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News