യുവരാജ് സിംഗിന്റെ വീട്ടില്‍ എട്ടു വയസ് പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍; ഗേറ്റ് വീണുണ്ടായ അപകടമെന്ന് പൊലീസ് നിഗമനം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വീട്ടില്‍ എട്ടു വയസ് പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുവരാജിന്റെ ചണ്ഡീഗഡിലെ വീട്ടിലാണ് സംഭവം. യുവരാജും മാതാവും വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവ സമയത്ത് ഇരുവരും ഗുരുഗ്രാമിലെ വീട്ടിലായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

വീട് പുതുക്കിപ്പണിയുകയായിരുന്നെന്നും പുതുതായി സ്ഥാപിച്ച ഗേറ്റ് കുട്ടിയുടെ ദേഹത്ത് വീണതെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News