അഗർത്തല: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി സമാധാന സന്ദേശം അയച്ച ശ്രീ ശ്രീ രവിശങ്കറിനു തിരിച്ചു കിട്ടിയ സമ്മാനം വിചിത്രമായിരുന്നു. ശ്രീ ശ്രീ രവിശങ്കർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തലയറുത്തു മാറ്റിയ മനുഷ്യശരീരത്തിന്റെ ചിത്രമാണ് ഐഎസ് ഭീകരർ തിരിച്ച് അയച്ചത്. ശ്രീശ്രീ രവിശങ്കർതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഐഎസ് ഭീകരരുമായി സമാധാന ചർച്ചയ്ക്കു ശ്രമിച്ച തനിക്കു ലഭിച്ചതു തലയില്ലാത്ത മനുഷ്യശരീരത്തിന്റെ ചിത്രമാണെന്ന് അദ്ദേഹം അഗർത്തലയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ഇതോടെ സമാധാന ചർച്ചയെന്ന തന്റെ ശ്രമം പരാജയപ്പെട്ടു. ഐഎസ് ഏതെങ്കിലും തരത്തിലുള്ള സമാധാന ശ്രമങ്ങൾക്ക് വഴങ്ങുന്നവരല്ലെന്ന് ഇതോടെ തനിക്കു ബോധ്യമായെന്നും ശ്രീ ശ്രീ പറഞ്ഞു. അവരെ സൈനികമായി മാത്രമേ ഇല്ലാതാക്കാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രീയവത്കരിക്കപ്പെടുന്നതിൽ തനിക്കു ആശങ്കയുണ്ട്. രാജ്യത്ത് ധാരാളം പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. പക്ഷേ, എല്ലാം രാഷ്ട്രീയവത്കരിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get real time update about this post categories directly on your device, subscribe now.