എയര്‍ഹോസ്റ്റസുമാരുടെ ചിത്രവും വീഡിയോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍; സംഭവം കൊല്‍ക്കത്ത-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍

മുംബൈ: വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസുമാരുടെ ചിത്രവും വീഡിയോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ബംഗ്ലാദേശ് യാത്രക്കാരന്‍ അറസ്റ്റില്‍. കൊല്‍ക്കത്ത-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ആഷിം ഭൂമിക് (38) എന്നയാളാണ് അറസ്റ്റിലായത്.

നാലു യാത്രക്കാരാണ് മൊബൈല്‍ ഫോണില്‍ എയര്‍ ഹോസ്റ്റസുമാരുടെ ചിത്രം പകര്‍ത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട എയര്‍ഹോസ്റ്റസുമാര്‍ ചിത്രം പകര്‍ത്തുന്നതു വിലക്കി. എന്നാല്‍ എയര്‍ഹോസ്റ്റസ് തടഞ്ഞുവെങ്കിലും സംഘം വകവച്ചില്ലെന്ന് സഹയാത്രക്കാര്‍ പറയുന്നു. വിമാന ജീവനക്കാരില്‍ ഒരാള്‍ ചിത്രം പകര്‍ത്തിയ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതിനിടെ എയര്‍ഹോസ്റ്റസിന്റെ പരാതിയെ തുടര്‍ന്ന് പൈലറ്റ് വിവരം എയര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ചിത്രം പകര്‍ത്തിയ മൂന്നു പേരെ പിടികൂടി. ഒരാള്‍ രക്ഷപെട്ടു. ഒരു എയര്‍ഹോസ്റ്റസിന്റെ പരാതിയിലാണ് ആഷിമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസെടുത്തതായും ഡിസിപി വീരേന്ദ്ര മിശ്ര അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News