തെരഞ്ഞെടുപ്പുകാലത്ത് ഒരു മരം നട്ട് നാടിനെ ഹരിതാഭമാക്കാം; മാതൃകയായി വയനാട് ജില്ലയുടെ ഓർമമരം പദ്ധതി; പ്രശംസകളേറ്റുവാങ്ങി ജില്ലാ ഭരണകൂടം

കൽപ്പറ്റ: വയനാടിനെ ഹരിതാഭമാക്കുക മാത്രമല്ല, ഈ ചൂടൻ തെരഞ്ഞെടുപ്പു കാലത്തെ ഓർമയിലേക്കു നടുക കൂടിയാണ് വയനാട് ജില്ല. പൊള്ളുന്ന വേനലിൽ എത്തുന്ന തെരഞ്ഞെടുപ്പിൽ നാളെയുടെ തണലലിക്കായി ഒരു മരമെങ്കിലും നടാമെന്ന സന്ദേശവുമായി വയനാട് ജില്ലാ ഭരണകൂടം ആരംഭിച്ച ഓർമമരം പദ്ധതിക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്.

ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് അടക്കമുള്ളവരുടെ പിന്തുണ പദ്ധതിക്കു ലഭിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ കേശവേന്ദ്രകുമാർ മുൻകൈയ്യെടുത്തു നടത്തുന്ന പദ്ധതി വോട്ടെടുപ്പ് ദിനമായ മേയ് 16 മുതൽ പരിസ്ഥിതി ദിനമായ ജൂൺ അഞ്ച് വരെ നീളുന്ന കാലയളവിലാണ് നടപ്പാക്കുന്നത്. 10 ലക്ഷം തൈകൾ കൊണ്ട് വയനാട് ഹരിതാഭമാക്കുക എന്നതാണുലക്ഷ്യം.

ആദ്യ വോട്ടിന്റെ ഓർമ്മയ്ക്കായി പൊതു ഇടത്തിലോ വീട്ടുപറമ്പിലോ ഒരു തൈ നടുമ്പോൾ ജില്ലയിൽ തന്നെ പതിനായിരക്കണക്കിന് തൈകൾ മണ്ണിലേക്ക് വേരാഴ്ത്തും. നാൽപ്പതുശതമാനത്തിൽ കുറവ് പോളിങ്ങ് നടക്കാറുള്ള പോളിങ്ങ് സേ്റ്റഷനുകളിൽ വോട്ടുചെയ്യാനെത്തുന്ന എല്ലാവർക്കും തൈകൾ നൽകാൻ തീരുമാനമായി. ഇത്തരത്തിലുള്ള പൊതുപങ്കാളിത്തത്തോടുകൂടിയുള്ള വിപുലമായ പരസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് ജില്ല ആദ്യമായാണ് വേദിയാകുന്നത്. വോട്ടെടുപ്പ് ദിവസം വൃക്ഷത്തെ നടുന്നവരുടെ രജിസ്ട്രേഷൻ നടത്തി ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ അതതു പോളിങ്ങ് സേ്റ്റഷനുകളിൽ നിന്നും തൈകൾ വിതരണം ചെയ്യും.

വനംവകുപ്പിന്റെയും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയുമെല്ലാം പിന്തുണയോടുകൂടിയാണ് ലക്ഷക്കണക്കിന് തൈകൾ തയ്യാറാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ കലക്ടർ എൻ.പ്രശാന്തും ഈ പദ്ധതിക്ക് പിന്തുണയായെത്തി. സാമൂഹ്യ വനവൽക്കരണ വിഭാഗവുമായി സഹകരിച്ച് ആര്യവേപ്പ്, കൂവളം, മഹാഗണി, മണിമരുത്, നീർമരുത്, സീതപ്പഴം, മാതളം, നെല്ലി, പൂവരശ്, മന്ദാരം ,ഗുൽമോഹർ, രാജമല്ലി, മഹാഗണി, മണിമരുത്, നീർമരുത്, വിവിധ തരം മുളകൾ, സീതപ്പഴം, മാതളം, നെല്ലി, പൂവരശ്, പ്ലാവ്, മാവ്, ആൽ, അത്തി, പോംഗ്രനേറ്റ്,, തുടങ്ങിയ ചെടികളുടെ 15,000 മുതൽ 20,000വരെ തൈകൾ വിതരണം ചെയ്യാനാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് വിപുലപ്പെടുത്തുകയായിരുന്നു. പത്ത് ലക്ഷത്തിലധികം തൈകൾ നടാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News