പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ ഉത്കണ്ഠാകുലരാണ്; എന്തുകൊണ്ട്?

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഉത്കണ്ഠാകുലരാകുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഇതിൽ തന്നെ കഴിഞ്ഞ 10 വർഷത്തിനിടെ ഈ ഒരു പ്രവണത വല്ലാതെ കൂടിയിട്ടുമുണ്ട്. ആൺകുട്ടികളുടെ രക്ഷിതാക്കളാണ് ഈ പരാതി ഉന്നയിച്ച് എത്തുന്നതെങ്കിലും പെൺകുട്ടികളിലും ഇതേപ്രശ്‌നം കണ്ടുവരുന്നുണ്ട്. അടുത്തിടെയാകട്ടെ പെൺകുട്ടികളിലാണ് ഇത് കൂടുതലും. എന്നാൽ, എന്താണ് പെൺകുട്ടികളിൽ ഈ പ്രശ്‌നത്തിന് കാരണം? അറിയാമോ?

പെൺകുട്ടികളിലെ ഉത്കണ്ഠയുടെ തുടക്കം അവർ കാണാൻ എങ്ങനെ ഇരിക്കുന്നു എന്നുള്ള അവരുടെ ചിന്തയിൽ നിന്നാണ്. ആൺകുട്ടികൾ അവരുടെ ശരീരത്തെ കുറിച്ച് സംതൃപ്തരാകുമ്പോൾ പെൺകുട്ടികൾ പക്ഷേ ഇക്കാര്യത്തിൽ അത്ര തൃപ്തരല്ലെന്നതാണ് വസ്തുത. സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുന്നതിലെ വ്യത്യാസമാണ് മറ്റൊന്ന്. പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ സ്വന്തം ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ കൂടുതൽ ഇഷ്ടപ്പെടുന്നു. അതും സ്വിം സ്യൂട്ടിൽ. എന്നാൽ, ആൺകുട്ടികൾ അവർ ചെയ്ത കാര്യം ഫോട്ടോ ആയി പബ്ലിഷ് ചെയ്യാനാണ് താൽപര്യപ്പെടുന്നത്.

പെൺകുട്ടികൾ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ മറ്റു പെൺസുഹൃത്തുക്കളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ കയറി നടക്കും. അവർ പോസ്റ്റ് ചെയ്ത ഫോട്ടോസും മറ്റും നോക്കി താൻ ഇവിടെ ചുമ്മാ ഇരിക്കുന്നു എന്നു ആകുലപ്പെടും. എന്നാൽ, ആൺകുട്ടികൾ ഇക്കാര്യത്തിൽ ഏറെ പിന്നിലാണ്. മറ്റുള്ളവരുടെ സെൽഫി നോക്കി താൻ എന്തിന് ആകുലപ്പെടണം എന്നാണ് അവർ ചിന്തിക്കുന്നത്. ധരിച്ച വസ്ത്രം തനിക്ക് എങ്ങനെ ഇണങ്ങുന്നു എന്നതും പെൺകുട്ടികൾ ചോദിക്കുന്ന ചോദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News